ചിറയിന്‍കീഴ് കൈയ്യാങ്കളി: സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Wait 5 sec.

തിരുവനന്തപുരം|ചിറയിന്‍കീഴിലെ കൈയ്യാങ്കളി വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ തിരിച്ചെടുത്ത് കോണ്‍ഗ്രസ്. കെപിസിസി അംഗം പാളയം പ്രദീപ്, ചിറയിന്‍കീഴ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ് സജാദ് എന്നിവരെയാണ് കോണ്‍ഗ്രസ് തിരിച്ചെടുത്തത്. രമ്യ ഹരിദാസ് പങ്കാളിയായ സംഭവത്തിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായാണ് നടപടി.എസ് സജാദ് അടക്കമുള്ളവര്‍ക്കെതിരെ രമ്യാ ഹരിദാസ് നല്‍കിയ പരാതി പിന്‍വലിക്കാനും ധാരണയായി. പാര്‍ട്ടിക്കേറെ നാണക്കേടുണ്ടായ സംഭവമായിരുന്നു ചിറയിന്‍കീഴിലെ തമ്മിലടി. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാളയം പ്രദീപിനെയും എസ് സജാദിനെയും പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.Content Highlights: Congress has reinstated suspended leaders Palayam Pradeep and S Sajjad following a settlement over the Chirayinkeezhu clash. The decision comes after Remya Haridas agreed to withdraw her complaint regarding the incident. KPCC leadership noted the internal fight had caused severe embarrassment.