ലോഡ്ജ് മുറിയില്‍ യുവാവിനേയും പെണ്‍ സുഹൃത്തിനേയും ആക്രമിച്ച് കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

Wait 5 sec.

കാസര്‍കോട്  | ലോഡ്ജ് മുറിയില്‍ യുവാവിനേയും പെണ്‍ സുഹൃത്തിനേയും ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മധൂര്‍ എസ്പി നഗര്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരന്‍ സാബിത് (30), നായന്മാര്‍മൂല അക്കരപ്പള്ളത്തെ അമീര്‍ അലി (30) എന്നിവരേയും കാസര്‍കോട് സ്വദേശിയായ 17 കാരനെയുമാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം.പനത്തടി കോളിച്ചാല്‍ സ്വദേശിയായ യുവാവും പെണ്‍ സുഹൃത്തുമെടുത്ത ലോഡ്ജ് മുറിയിലേക്ക് വൈകീട്ട് 4.30 ഓടെ മൂവരും അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആക്രമിക്കുകയും കൊല്ലുമെന്നും ഇവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡും 10,000 രൂപയും കവര്‍ന്നു. യുവതിയുടെ ഒരു ജോഡി സ്വര്‍ണക്കമ്മലും സംഘം കൈക്കലാക്കി. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.രീൗുഹല മേേമരസലറ സമമെൃമഴീറകൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ലജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണമടക്കം നിരവധി കേസുകളില്‍ പ്രതികളാണ് സാബിതും അമീര്‍ അലിയും. ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും 17 കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്ട്രേറ്റിനു മുന്നിലും ഹാജരാക്കി.Content Highlights: Kasaragod Town Police arrested three individuals including a minor for trespassing into a lodge room, assaulting a youth, and robbing cash, gold earrings, and ATM cards. The prime accused are habitual offenders. All three were produced before the magistrate and juvenile board.