നോളജ് സിറ്റി|അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സിന്റെ (എ സി സി എ) എല്ലാ പരീക്ഷകളും വിജയകരമായി പൂര്‍ത്തീകരിച്ച് എ സി സി എ അഫിലിയേറ്റ് പദവി നേടി മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് വിദ്യാര്‍ഥി.വിറാസ് പി ജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ അല്‍ വാരിസ് ഹാഫിള് അര്‍ഷാദ് അബൂബക്കറാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള അക്കൗണ്ടിങ്ങ്, ഫിനാന്‍സ് പ്രൊഫഷണല്‍ യോഗ്യതയായ എ സി സി എ അഫിലിയേറ്റ് പദവി നേടിയ അര്‍ഷാദിനെ വിറാസ് അക്കാഡമിക് കൗണ്‍സില്‍ അഭിനന്ദിച്ചു.വയനാട് കാട്ടിക്കുളം സ്വദേശികളായ അബൂബക്കര്‍- റഹ്മത്ത് ദമ്പതികളുടെ മകനാണ് അര്‍ഷാദ് അബൂബക്കര്‍. മര്‍കസ് മാലിക് ദീനാര്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് അര്‍ഷാദ്.Content Highlights: Al Waris Hafiz Arshad Abubacker, a second-year PG student at Viras in Markaz Knowledge City, cleared all ACCA exams to earn affiliate status. The Viras Academic Council congratulated Arshad, a native of Wayanad and alumnus of Markaz Malik Deenar, for this prestigious international feat.