ഉയരെ എന്ന ചിത്രത്തിൽ ആസിഫ് അലി ഭാഗമായതിന്റെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ മനു അശോകൻ. നിരന്തരമായി വില്ലൻ കഥാപാത്രം ചെയ്യുന്ന ഒരു നടൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചാൽ ഇമ്പാക്ട് ഉണ്ടാവില്ല എന്നതിനാലാണ് തങ്ങൾ ആസിഫ് അലിയെ സമീപിച്ചത്. എന്നാൽ ഗോവിന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം സമ്മതിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റാർഡത്തിന് അപ്പുറം ആസിഫ് അലി എന്ന പെർഫോമറാണ് എന്ന രീതിയിലാണ് ആ കഥാപാത്രത്തെ അദ്ദേഹം തെരഞ്ഞെടുത്തത് എന്ന് മനു അശോകൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനു അശോകൻ.മനു അശോകന്റെ വാക്കുകൾ:ഗോവിന്ദ് എന്ന് പറഞ്ഞ കഥാപാത്രത്തെ നിരന്തരമായി വില്ലൻ ചെയ്യുന്ന ഒരാളാണ് അഭിനയിച്ചിരുന്നതെങ്കിൽ ഒരിക്കലും ആ ക്യാരക്ടറിന് ഇമ്പാക്ട് ഉണ്ടാവില്ല. പക്ഷേ ബോയ് നെക്സ്റ്റ് ഡോർ എന്ന് പറയുന്ന ഇമേജിൽ ഉള്ളൊരാൾ, അതിനു മുമ്പ് സൺഡേ ഹോളിഡേ പോലെയുള്ള ഭയങ്കര ഹിറ്റുകൾ ചെയ്തിട്ടുള്ള ഒരു നായകൻ ഇതുപോലെ ഒരു കഥാപാത്രം ചെയ്യുമോ എന്നുള്ള ചോദ്യം ഞങ്ങൾ പരസ്പരം തന്നെ ഒരു നൂറ് പ്രാവശ്യം ചോദിച്ച ചോദ്യമായിരുന്നു.ഇത്രയും നെഗറ്റീവ് ആണ്, ഗ്രേഡ് എക്സ്ട്രീം ആണ്, പക്ഷേ ആസിഫ് ഒരു പെർഫോമർ എന്ന രീതിയിലാണ് അത് തിരിച്ചറിഞ്ഞത്. ബോബിച്ചേട്ടൻ ആ സീൻ പറയുമ്പോൾ അത് നറേറ്റ് ചെയ്യുമ്പോൾ ആസിഫ് ഭയങ്കര ഷോക്കായി പോയി. ആസിഡ് ഒഴിക്കുന്നത് എക്സ്പെക്റ്റ് ചെയ്യുന്നില്ലല്ലോ. മാക്സിമം അടിക്കും അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യും. ആസിഡ് ഒഴിക്കുക എന്ന് പറയുന്നത് നമുക്ക് അത്ര പരിചിതമായിട്ടുള്ള ഒരു കാര്യമല്ല.ആസിഫ് കൺഫ്യൂസ്ഡും ആയിരുന്നു. ആസിഫിനെക്കാൾ കൺഫ്യൂസ്ടായത് ആസിഫുമായി ബന്ധമുള്ള മറ്റു പലരും ആയിരുന്നിരിക്കാം എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞിട്ടുണ്ട് ആസിഫിനോട് അത് ചെയ്യരുത്, നെഗറ്റീവ് ആണ്, പ്രശ്നമാകും പിന്നെ അങ്ങോട്ട് ഫുൾ ഗ്രേ ആകുമെന്നൊക്കെ. പക്ഷേ അയാളുടെ ആക്ടറിനാണ് അവിടെ പുള്ളി മുൻതൂക്കം കൊടുത്തത്. അല്ലെങ്കിൽ ഒരിക്കലും ആസിഫിനെ പോലെ ആ സമയത്ത് നിൽക്കുന്ന ഒരു ആക്ടർ യെസ് പറയില്ല.