പൊതുജന ആരോഗ്യപരിചരണം വലിയസാമൂഹിക ഉത്തരവാദിത്വം: മന്ത്രി അനിൽ കുമാർ

Wait 5 sec.

നോളജ് സിറ്റി | ജനങ്ങളുടെ ആരോഗ്യ പ്രശ്ന പരിഹാരമാകണം ഓരോ ഡോക്്ടറുടെയും പ്രഥമ പരിഗണനയെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. മർകസ് യൂനാനി മെഡിക്കൽ കോളജ് പത്താം വാർഷികവും ആറാമത് ബിരുദ ദാന സമ്മേളനവും “ദാഹെ ലിക്സിർ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലെന്നതിനപ്പുറം വലിയ സാമൂഹിക ഉത്തരവാദിത്വമാണ് പൊതുജന ആരോഗ്യപരിചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സയൻസ് (ബി യു എം എസ്) പഠനം പൂർത്തീകരിച്ച 34 യുവ ഡോക്ടർമാർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണാടക, ന്യൂഡൽഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ആതുര സേവന രംഗത്തേക്ക് ഇറങ്ങിയത്.മർകസ് യുനാനി മെഡിക്കൽ കോളജിൽ കഴിഞ്ഞ കാലങ്ങളിൽ സ്തുത്യർഹ സേവനമർപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. യു മുജീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നോളജ് സിറ്റി ഫൗണ്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സി കെ ഖാസിം എം എൽ എ വിശിഷ്ടാതിഥിയായി. ഡോ. കെ ടി അജ്മൽ, ഡോ. ഒ കെ എം അബ്ദുർറഹ്്മാൻ, ഡോ. പി ആർ ഇന്ദുകല, ഡോ. യു കെ മുഹമ്മദ് ശരീഫ്, അഫ്‌സൽ കോയ, പ്രൊഫ. ഇംദാദുല്ല, പ്രൊഫ. ശൈഖ് ശാഹുൽ ഹമീദ്, വൈസ് പ്രിൻസിപ്പൽ ഡോ. നാസിയ ഫർഹീൻ , ഡോ. സഫർ സംസാരിച്ചു. അഡ്വ. തൻവീർ ഉമർ, ഡോ. മുഹമ്മദ് റോഷൻ നൂറാനി സംബന്ധിച്ചു.Content Highlights: Revenue Minister AP Anil Kumar inaugurated the 6th convocation ceremony of Markaz Unani Medical College at Knowledge City. He stated that healthcare is a major social responsibility. 34 new BUMS graduates received their certificates. Dr Muhammad Abdul Hakeem Azhari delivered the keynote address.