ടോക്യോ | മധ്യജപ്പാനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായതാണ് റിപ്പോര്‍ട്ട്. അതേ സമയം ളപായമില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല . പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ഭൂചലനം.ഷിസുവോക പ്രീഫെക്ടറിന് പടിഞ്ഞാറന്‍ ഭാഗത്ത് ഭൂമിക്കടിയില്‍ 40 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം എന്നാണ് ജപ്പാനിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഐച്ചി പ്രീഫെക്ടറിലാണ് ഭൂചലനം ഏറ്റവും ശക്തിയായി അനുഭവപ്പെട്ടത്. സമീപ പ്രവിശ്യകളായ നാഗാനോ, ഗിഫു എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. തകര്‍ന്ന കെട്ടിടങ്ങളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തുന്നുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും പരുക്കേറ്റത്. കെട്ടിടങ്ങളുടെ തകര്‍ന്ന ജനാലച്ചില്ലുകള്‍ തറച്ചും ചിലര്‍ക്ക് പരുക്കേറ്റു. റെയില്‍വേ ലൈനുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ വേഗത കുറച്ചാണ് സര്‍വീസ് നടത്തിയത്. വരുംദിവസങ്ങളിലും തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.Content Highlights:A strong magnitude 5.7 earthquake struck central Japan early Sunday, leaving over 20 people injured. The tremor originated 40 km underground in western Shizuoka and caused broad shaking across Aichi, Nagano, and Gifu prefectures. No tsunami warning was issued, though authorities cautioned about potential aftershocks.