തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറുന്നു. ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില്‍ നിന്നുമാണ് ഇങ്ങോട്ട് താമസം മാറുന്നത്. കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.കന്റോണ്‍മെന്റ് ഹൗസില്‍ അടുത്തിടെയുണ്ടായ തീപ്പിടുത്തത്തില്‍ പല ഭാഗങ്ങളും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 17നാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ തീപിടിത്തം ഉണ്ടായത്.തീപിടിത്തമുണ്ടായ കന്റോണ്‍മെന്റ് ഹൗസ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ സന്ദര്‍ശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി എന്ന അറിയിപ്പോടെ സന്ദര്‍ശന വീഡിയോ മന്ത്രി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.Content Highlights: Kerala Opposition Leader Pinarayi Vijayan is shifting his residence from Bakery Junction to Edapazhanji. The move comes as repair works on the official Cantonment House continue following a fire incident on October 17. PWD Minister PK Basheer recently inspected the site to expedite repairs.