തിരുവനന്തപുരം | 20 വയസുകാരനെ പെണ്‍സുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. കിണറ്റില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍, ഭക്ഷണപ്പൊതി എന്നിവയാണ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുക.കഴിഞ്ഞമാസം 23 നാണ് പൂവാര്‍ കരിങ്കുളത്ത് സാനോജിനെ പൊട്ടകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പെണ്‍സുഹൃത്തിന്റെ വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്ന് സനോജിന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവ ദിവസം സനോജ് പെണ്‍സുഹൃത്തിന്റെ നിര്‍ദേശപ്രകാരം ഷവര്‍മ വാങ്ങിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.സാനോജിന്റെ മൊബൈല്‍ ഫോണ്‍ കിണറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. നേരത്തെ രണ്ട് തവണ പരിശോധന നടത്തിയിട്ടും ഫോണ്‍ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളം കുറഞ്ഞ അധികം ആഴമില്ലാത്ത കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് സംശയങ്ങള്‍ക്ക് കാരണമായി. സംഭവം കൊലപാതകം ആണെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നത്.സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും രാത്രി അവിടെ തങ്ങും എന്നും പറഞ്ഞാണ് സാനോജ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവിനെ കാണാതായ വിവരം കുടുംബം അറിയുന്നത്. Content Highlights: Police have initiated a detailed investigation into the mysterious death of 20-year-old Sanojh in Poovar. His body was found in an abandoned well near his female friend’s house. Forensic analysis of his mobile phone and food packet found in the well is currently underway to clear doubts.