തിരഞ്ഞെടുപ്പ് നാളെ; ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നു പി ടി ഉഷയെ പുറന്തള്ളാന്‍ സംഘടിത നീക്കം

Wait 5 sec.

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മുന്‍ അത്ലറ്റ് പി ടി ഉഷയെ പുറന്തള്ളാന്‍ സംഘടിത നീക്കം. അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്‍ ആര്‍ച്ചര്‍ ഡോള ബാനര്‍ജിയുടെ നേതൃത്വത്തിലാണ് പി ടി ഉഷക്കെതിരെ അണിയറയില്‍ വന്‍ ചരടുവലികള്‍ നടക്കുന്നത്.പ്രമുഖ കായികതാരങ്ങളായ അഞ്ജു ബോബി ജോര്‍ജ്ജ്, സൈന നെഹ്വാള്‍ എന്നിവരെ ഉള്‍പ്പെടുത്തി പി ടി ഉഷയെ പൂര്‍ണമായി തഴഞ്ഞുകൊണ്ടുള്ള പ്രത്യേക പാനല്‍ രൂപീകരിച്ചാണ് ഡോള ബാനര്‍ജി അംഗങ്ങള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കിയത്. ‘ന്യൂ ഭാരത് പാനല്‍’ എന്ന പേരില്‍ ഒരു സന്ദേശം വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും പാനല്‍ അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടി ഡോള ബാനര്‍ജിക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഇലക്ടറല്‍ ഓഫീസര്‍ക്ക് പി ടി ഉഷ ഔദ്യോഗികമായി പരാതി നല്‍കി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ഡോള ലംഘിച്ചെന്ന പി ടി ഉഷയുടെ ആരോപണത്തിനെതിരെ ഉഷ വിരുദ്ധ ചേരിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം.ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ നാല് സ്ഥാനങ്ങളിലേക്ക് നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ നാല് സ്ഥാനങ്ങളിലേക്കായി ആറ് മുന്‍ വനിതാ താരങ്ങളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പില്‍ ആകെ 80 കായികതാരങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നാളത്തെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പി ടി ഉഷയ്ക്ക് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധിക്കില്ല.കഴിഞ്ഞ ദിവസം വരെ മത്സരത്തില്‍ പി ടി ഉഷയ്ക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ അണിയറനീക്കങ്ങള്‍ കാര്യങ്ങള്‍ അട്ടിമറിച്ചതായാണ് സൂചന. കേരള ഒളിമ്പിക് അസോസിയേഷനും തിരഞ്ഞെടുപ്പില്‍ വോട്ടുപിടിത്തവുമായി രംഗത്തുണ്ട്.Content Highlights:An intense campaign is underway to oust PT Usha from the presidency of the Indian Olympic Association ahead of its upcoming elections. Former archer Dola Banerjee has formed a rival panel featuring prominent athletes like Anju Bobby George and Saina Nehwal. Usha has lodged an official complaint with the electoral officer alleging election code violations.