റിസോര്‍ട്ടില്‍ ഹാലോവീന്‍ പാര്‍ട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം

Wait 5 sec.

എറണാകുളം | ആലുവയിലെ റിസോര്‍ട്ടില്‍ ഹാലോവീന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം. പാര്‍ട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്‌സ് എന്നയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി.പാര്‍ട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍ പേര്‍ പങ്കെടുത്തെന്നാണ് വിവരം.ഹാലോവീന്‍ പാര്‍ട്ടിയില്‍ മദ്യം വിളമ്പിയിരുന്നതായി വ്യക്തമായി. മറ്റു ലഹരികള്‍ ഉപയോഗിച്ചോ എന്നതില്‍ അന്വേഷണം ഉണ്ടാകും. പാര്‍ട്ടിയെ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതിഥികളായി പ്രമുഖരുടെ മക്കള്‍ പങ്കെടുത്തതായി സൂചനയുണ്ട്.Content Highlights: A man named Alex was arrested under the POCSO Act following a sexual assault on a minor girl during a Halloween party at an Aluva resort. Police confirmed liquor was served at the event and are investigating potential drug use. Several minors and high-profile individuals reportedly attended.