ബലാത്സംഗം, ലൈംഗികാതിക്രമം: നടന്‍ റസ്സല്‍ ബ്രാന്‍ഡിന് പത്തര വര്‍ഷം തടവ്

Wait 5 sec.

ലണ്ടന്‍ | ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റകൃത്യങ്ങളില്‍ ഹാസ്യനടന്‍ റസ്സല്‍ ബ്രാന്‍ഡിന് പത്ത് വര്‍ഷവും ആറ് മാസവും തടവുശിക്ഷ. ലണ്ടനിലെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2004-നും 2009-നും ഇടയില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിനും കഴിഞ്ഞാഴ്ച ബ്രാന്‍ഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.അതിരുകടന്ന സ്റ്റാന്‍ഡ്-അപ്പ് അവതരണങ്ങളിലൂടെയും, മയക്കുമരുന്ന്-മദ്യപാന വിഷയങ്ങളിലൂടെയും കുപ്രസിദ്ധനായ റസ്സല്‍, താന്‍ നിരപരാധിയാണെന്നും തന്റെ ലൈംഗിക ബന്ധങ്ങളെല്ലാം പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് വാദിച്ചു. എന്നാല്‍, ആറ് പരാതികളില്‍ നാലിലും റസ്സല്‍ കുറ്റക്കാരനാണെന്ന് എട്ട് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങിയ ജൂറി വിധിക്കുകയായിരുന്നു. രണ്ട് ബലാത്സംഗക്കേസുകളില്‍ നിന്നും, ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന മറ്റൊരു കേസില്‍ നിന്നും ഇയാളെ കുറ്റവിമുക്തനാക്കി.റസ്സലിനെതിരായ മറ്റ് രണ്ട് ബലാത്സംഗക്കേസുകളില്‍ അന്വേഷണം നടന്നുവരികയാണെന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.Content Highlights: British actor and comedian Russell Brand has been sentenced to ten and a half years in prison following his conviction in rape and sexual assault cases. The court delivered the final verdict after finding him guilty of multiple charges. The legal proceedings have drawn widespread global media attention.