വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്; ‘മികച്ച യുവകര്‍ഷകന്‍’ പിടിയില്‍

Wait 5 sec.

ആലുവ | വാഴക്കുലക്കുള്ളില്‍ ഒളിപ്പിച്ച് വന്‍തോതില്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ യുവാവ് പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശി ധനേഷ് നായര്‍ (ഡാനി-31) ആണ് അങ്കമാലി റെയില്‍വേ ഗേറ്റിന് സമീപത്തുനിന്നും പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. അഗ്രിബിസിനസില്‍ ജര്‍മനിയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള പ്രതി, വാഴക്കൃഷിയിലൂടെ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കൃഷിയുടെ മറവിലാണ് ഇയാള്‍ ലഹരി കടത്ത് നടത്തിയിരുന്നത്.ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും മറ്റും വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കേരളത്തിലേക്ക് എം ഡി എം എയും ഹാഷിഷ് ഓയിലും അടക്കമുള്ള ലഹരിമരുന്നുകള്‍ കടത്തിയിരുന്നത്. പ്ലാവിലയിലും മറ്റും പൊതിഞ്ഞ് വാഴക്കുലകള്‍ക്കിടയില്‍ രഹസ്യമായി വെക്കുന്നതിനാല്‍ പരിശോധനയില്‍ പോലീസ് പോലും പെട്ടെന്ന് ഇത് തിരിച്ചറിഞ്ഞിരുന്നില്ല.ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ എം ഡി എം എ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയാണ് ധനേഷ്. കഴിഞ്ഞ ദിവസം ആലുവയില്‍ 185 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദാന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും കര്‍ണാടകയിലും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിനൊടുവില്‍ ധനേഷിനെ അങ്കമാലിയില്‍വച്ച് ആലുവ ഡി വൈ എസ് പി. ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.മൈസൂരിനടുത്ത് നഞ്ചന്‍ഗുഡുവില്‍ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളും ഉള്ളതായും അവയുടെ മറവില്‍ ലഹരിമരുന്ന് കടത്തും വിതരണം നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.Content Highlights: An award-winning young farmer was arrested by Kerala Police for smuggling large quantities of ganja hidden inside banana bunches. The illicit operation was uncovered following a targeted raid based on confidential intelligence. Authorities seized the contraband and launched a detailed investigation.