ദുബൈ | യുഎഇയിൽ കാലാവധി കഴിഞ്ഞ് പത്ത് വർഷത്തിലധികമായ ഡ്രൈവിംഗ് ലൈസൻസ് (UAE Driving License) പുതുക്കുന്നതിന് ഇനി മുതൽ വീണ്ടും തിയറി, പ്രാക്ടിക്കൽ ടെസ്റ്റുകൾ പാസാകണം. 2027 ജനുവരി ഒന്ന് മുതലാണ് പുതിയ ഫെഡറൽ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരുന്നത്.പത്ത് വർഷത്തിലധികം ലൈസൻസ് പുതുക്കാത്തവർ ലൈസൻസിംഗ് അതോറിറ്റികൾ നിർദ്ദേശിക്കുന്ന തിയറി, പ്രാക്ടിക്കൽ ടെസ്റ്റുകൾക്ക് വിധേയരാകുകയും മറ്റ് നിബന്ധനകൾ പാലിക്കുകയും വേണം. ലൈസൻസ് ആദ്യം എടുത്ത വർഷമല്ല, മറിച്ച് കാലാവധി കഴിഞ്ഞിട്ട് എത്ര നാളായി എന്നാണ് ഇവിടെ പരിഗണിക്കുന്നത്. ഇതിനായി പ്രത്യേകമായി എത്ര മണിക്കൂർ പരിശീലനം വേണമെന്ന് നിയമത്തിൽ പറയുന്നില്ല. നിലവിൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) പത്ത് വർഷത്തിന് ശേഷം ലൈസൻസ് പുതുക്കുന്നവർക്ക് പ്രത്യേക മൂല്യനിർണ്ണയ പരീക്ഷ നടത്തുന്നുണ്ട്.പുതിയ നിയമപ്രകാരം ലേണേഴ്സ് ഡ്രൈവിംഗ് പെർമിറ്റുകളുടെ കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്. മുമ്പ് മൂന്ന് മാസമായിരുന്ന ലേണേഴ്സ് പെർമിറ്റ് കാലാവധി ഇനി മുതൽ ആറ് മാസം വരെ ലഭിക്കും. ഇത് വീണ്ടും പുതുക്കാനും സാധിക്കും. ഡ്രൈവിംഗ് പരിശീലന സമയത്ത് വാഹനത്തിൽ പഠിതാവും പരിശീലകനും മാത്രമേ പാടുള്ളൂ. ജനവാസ കേന്ദ്രങ്ങളിൽ പരിശീലകൻ്റെ പൂർണ്ണ ബോധ്യമില്ലാതെ പഠിതാവ് വാഹനം ഓടിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്.1997 ലെ നിയമത്തിന് പകരമായാണ് ഗതാഗത രംഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.Content HighlightsMotorists looking to renew a UAE driving license that has been expired for over 10 years will be required to pass theory and practical tests starting January 1, 2027. Additionally, the new federal traffic regulation extends the validity of learner driving permits up to six months. These updated measures aim to rehabilitate long-absent drivers and enhance overall road safety.