രാഹുൽ ഗാന്ധിയുടെ ‘വോട്ട് ബച്ചാവോ യാത്ര’ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പ്രീണന രാഷ്ട്രീയം തുടരുകയാണെന്നും രാഹുൽ ഗാന്ധിയുടെ വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെയും എസ്.ഐ.ആർ നടപടികളിലൂടെയും വ്യാജ വോട്ടർമാരെയും നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് എതിർക്കുന്നത് എന്തിനാണെന്നും ഷാ ചോദിച്ചു.എസ്.ഐ.ആർ, ഇവിഎം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ സംവാദത്തിന് സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ഔദ്യോഗികമായി കത്തയക്കണമെന്നും അമിത് ഷാ പരിഹസിച്ചു. ഉത്തരവാദിത്തത്തോടെയുള്ള ചർച്ചയാണ് വേണ്ടതെങ്കിൽ തെളിവുകളും യുക്തിയും സഹിതം പാർലമെന്റിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post രാഹുലിന്റെ യാത്ര നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ; വിമർശനവുമായി അമിത് ഷാ appeared first on ഇവാർത്ത | Evartha.