കൊച്ചി| വിമാനത്തിനുള്ളിൽ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ സ്വദേശി അഭിലാഷ് ചന്ദ്രൻ (45) ആണ് മരിച്ചത്. ദമാമിൽനിന്ന് നെടുമ്പാശേരിയിലേക്ക് രാവിലെ ഫ്ലൈ നാസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.വിമാനത്താവളത്തിലെത്തിയ ഉടൻ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Content Highlights: A 45-year-old passenger, Abhilash Chandran from Thrissur, passed away after falling ill aboard a Flynas flight from Dammam to Nedumbassery. Though emergency medical care was provided upon landing and he was rushed to a private hospital in Angamaly, his life could not be saved.