ബിഎൽഎം കേസിലെ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുത്; പോലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം

Wait 5 sec.

കൊച്ചി| ബിഎൽഎം കേസിലെ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. പ്രതികളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തരവകുപ്പിനും കേരള പോലീസിനും കോടതി നിർദേശം നൽകി.ബിഎൽഎം മുൻ ചെയർമാൻ ആർ പ്രേംകുമാർ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹരജി പരിഗണിച്ചത്. ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം പ്രതികൾക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷമേ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്താവൂ എന്ന് കോടതി വ്യക്തമാക്കി.നോട്ടീസ് നൽകാതെ പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെടാനോ പാടില്ലെന്നും കോടതി നിർദേശിച്ചു.Content Highlights: The Kerala High Court has directed the police not to arrest the accused in the BLM case without prior notice. Justice Murali Purushothaman ordered that notice under BNS Section 35(3) is mandatory before summoning or questioning them. The court also strictly prohibited any police harassment.