ഇനി പ്രതീക്ഷ വന്‍താരയില്‍; ദയാവധത്തിന് വിധിച്ച കുട്ടിയാനയെ ഗുജറാത്തിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും

Wait 5 sec.

കൊച്ചി  | വീഴ്ചയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഗുജറാത്തിലെ വന്‍താരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തില്‍ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന്, ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനക്കുട്ടിക്ക് ദയാവധം നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആനയെ വന്‍താരയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആനന്ദ് അംബാനി ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ വന്യജീവി രക്ഷാപ്രവര്‍ത്തന പുനരധിവാസ കേന്ദ്രമാണ് വന്‍താര. നിലവില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിന്‍ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച് പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എയര്‍ ലിഫ്റ്റ് ചെയ്യും. ഉച്ചയ്ക്ക് രണ്ടോടെ വിമാനം ജാംനഗറിലെ വന്‍താരയില്‍ എത്തും. വനമേഖലയില്‍ നിന്നുള്ള വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്‌ക്കൊപ്പം വന്‍താരയിലേക്ക് യാത്ര തിരിക്കുന്നുണ്ട്. വന്‍താരയിലെ വിദഗ്ധ ചികിത്സയിലൂടെ കുട്ടിയാന പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് എത്തിയാല്‍ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആനക്കൂട്ടം ഉപേക്ഷിച്ച നിലയില്‍ കിട്ടിയ കുട്ടിയാന പിന്നീട് കളിക്കുന്നതിനിടെയാണ് വീണതും പരുക്കു പറ്റുന്നതും.Content Highlights: An injured baby elephant from Kodanad sanctuary will be airlifted to Vantara in Gujarat for specialized medical treatment. Initially recommended for euthanasia due to lack of local facilities, it will travel via a chartered flight from Cochin airport. Forest officials will accompany the calf.