കോഴിക്കോട് | കോഴിക്കോട് കൊച്ചി തിരുവനന്തപുരം വിമാന സര്‍വീസ് വീണ്ടും തുടങ്ങാന്‍ വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി. കോഴിക്കോടിനെയും കൊച്ചിയെയും സംസ്ഥാന തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് വീണ്ടും ഒരു ഇടവേളക്ക് ശേഷം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷവിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ മലബാറിലെയും കൊച്ചിയിലെയും വ്യവസായികള്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ഗുണകരമാകുന്നതാണ് ഈ സര്‍വീസ്. വ്യവസായ കേന്ദ്രങ്ങള്‍, ഐടി സ്ഥാപനങ്ങള്‍, വാണിജ്യ മേഖലകള്‍ എന്നിവ തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നു.Content Highlights:Indigo Airlines officials held discussions with Kerala state leadership regarding the resumption of intra-state flight services. The proposed route will connect Kozhikode, Kochi, and Thiruvananthapuram directly after a brief hiatus. This initiative is expected to significantly boost business, IT, and commercial travel across the state.