‘ജന്തർ മന്തർ അറ്റ് കൊച്ചി’; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; പ്രകാശ് രാജും അഭിജിത് ദീപ്കെയും കൊച്ചിയിൽ

Wait 5 sec.

കൊച്ചി| മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്ന പേരിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് സംഘടിപ്പിച്ച റാലിയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുണ്ട്.സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും പ്രതിഷേധത്തിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തി. ക്ഷണപ്രകാരമാണ് പരിപാടിയിൽ അതിഥിയായി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാകില്ലെന്നും അദ്ദേഹത്തിനെതിരായ പോരാട്ടം തുടരുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.കേരളത്തിലെ യുവാക്കളും പോരാട്ടത്തിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാനത്ത് നിരവധി സിജെപി അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനത്ത് വോട്ടുകൊള്ളയ്ക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കൊച്ചിയിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച റാലിക്ക് പിന്നാലെ വൈകിട്ട് നാലിന് രാജേന്ദ്ര മൈതാനിയിൽ പ്രതിഷേധ സംഗമം നടക്കും.ജെ എൻ യു എസ് യു ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി, എം എസ് എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, എ ഐ എസ് എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, എസ് എഫ് ഐ ദേശീയ വൈസ് പ്രസിഡന്റ് എസ് ശിൽപ, കെ എസ് യു ജനറൽ സെക്രട്ടറി അഡ്വ ജെയിൻ ജെയ്‌സൺ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. സിജെപിയുടെ ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് മല്ലംഗി, ആക്ടിവിസ്റ്റ് രാധിക ഗണേഷ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും പ്രതിഷേധ സംഗമത്തിന്റെ ഭാഗമാകും.Content Highlights:The CJP organized the ‘Jantar Mantar at Kochi’ protest against Chief Election Commissioner Gyanesh Kumar. Actor Prakash Raj and CJP founder Abhijeet Dipke joined the rally from Marine Drive to Rajendra Maithanam. Youth leaders from various political organizations also participated.