മലപ്പുറം| സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചിച്ച ‘ഫത്ഹുറഹ്മാന്‍ ഫീ ബയാനി ഇഅ്ജാസി ആയില് ഖുര്‍ആന്‍ ‘എന്ന അറബി ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മവും മഅദിന്‍ വനിതാ ക്യാമ്പസുകളിലെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാന ചടങ്ങും ഞായറാഴിച്ച രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെ മഅദിന്‍ ക്യാമ്പസില്‍ നടക്കും.വിശുദ്ധ ഖുര്‍ആനിലെ അമാനുഷികതകള്‍ ഉള്‍ക്കൊള്ളിച്ച 63 അധ്യായങ്ങളുള്ള അറബി ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ,സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കും.തുടര്‍ന്ന് മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ പഠനം പൂര്‍ത്തീകരിച്ച 506 വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ബാഹിറ-സാലിക ബിരുദദാനം നടക്കും.മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും.3000 ഫാമിലി പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫാമിലി കോണ്‍ഫറന്‍സ്, കോണ്‍ വെക്കേഷന് കോണ്‍ക്ലേവ്, അവാര്‍ഡ് സെറിമണി, ഇജാസ, സ്ഥാന വസ്ത്ര വിതരണം, സുബ്ഹ ദാനം, സാലിക സമര്‍പ്പണം തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.Content Highlights: Sayyid Ibraheemul Khaleel Al Bukhari’s Arabic book Fathul Rahman will be released by Grand Mufti Kanthapuram A P Aboobacker Musliyar and Samastha President E Sulaiman Musliyar at Ma’din Academy. A convocation for 506 female graduates receiving Bahira and Salika degrees will also take place.