നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ നോർക്ക സ്‌പെഷ്യൽ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം

Wait 5 sec.

തിരുവനന്തപുരം: നോർക്ക കെയർ 2026–27 പദ്ധതിയിലെ കുത്തനെയുള്ള പ്രീമിയം വർധനക്കെതിരെ പ്രവാസി ലീഗൽ സെൽ നൽകിയ റിട്ട് ഹർജിയിൽ, എത്രയും പെട്ടന്ന്, പരമാവധി ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ബഹു. കേരള ഹൈക്കോടതി നിർദ്ദേശം നൽകി. പ്രവാസി ലീഗൽ സെല്ലിനോടൊപ്പം മുസ്തഫ തൊണ്ടിയിൽ, അബ്ദുൾ ഹക്കീം എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം നോർക്ക വകുപ്പ് സെക്രട്ടറി പരിഗണിച്ച്, ഹർജിക്കാരെയും മറ്റ് ബരും ന്ധപ്പെട്ട കക്ഷികളുമായും ഹീയറിങ് നടത്തിയതിനുശേഷം ശേഷം, നിയമാനുസൃതമായി തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിക്കുന്നത്. സർട്ടിഫൈഡ് കോപ്പി ലഭിക്കുന്ന തീയതി മുതൽ എത്രയും പെട്ടെന്ന്, പരമാവധി ആറാഴ്ചയ്ക്കകം തീരുമാനം എടുക്കേണ്ടതാണ്.2025–26ൽഗ്രൂപ്പ് അടിസ്ഥാനത്തിൽ നൽകിയിരുന്ന ഇൻഷുറൻസ് കവറേജ് 2026-27 വർഷത്തിൽ പ്രായാധിഷ്ഠിത സംവിധാനത്തിലൂടെ വലിയ തോതിൽ ഉയർത്തിയതിനെതിരെയാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്. നിലവിലെ പ്രവാസി ഗുണഭോക്താക്കളുടെ ഇൻഷുറൻസ് തുടർച്ച, പ്രീമിയം വർധനയുടെ യുക്തിസഹമായ ന്യായീകരണം, ആവശ്യമായ മുൻകൂർ അറിയിപ്പ് , എന്നിവയാണ് ഹർജിയിൽ പ്രധാനമായി ഉന്നയിച്ചത്.നോർക്ക കെയർ 2026–27 പദ്ധതിയിൽ പുതുതായി കൊണ്ടുവന്ന പ്രായാധിഷ്ഠിത പ്രീമിയം സംവിധാനം പ്രവാസികൾക്ക് അതിഭീമമായ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. 2025–26 വർഷത്തിൽ 5 ലക്ഷം രൂപ ഫാമിലി ഹെൽത്ത് കവറേജിന് 13,411 രൂപ ആയിരുന്നു പ്രീമിയം; എന്നാൽ 2026–27ലെ പുതിയ വയസ്സ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിൽ 51–60 വയസ്സിൽ 35,664 രൂപയും 61–70 വയസ്സിൽ 44,718 രൂപയും നൽകേണ്ടിവരുന്നു, അതായത് നിലവിലെ പല പ്രവാസി കുടുംബങ്ങൾക്കും ഏകദേശം 166 മുതൽ 233 ശതമാനം വരെ പ്രീമിയം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണ വാർഷിക വർധനയല്ല, കഴിഞ്ഞ വർഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രീമിയം രീതിയിൽ നിന്ന് വയസ്സ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലേക്കുള്ള അടിസ്ഥാനപരമായ മാറ്റമാണ്. കൂടാതെ, പ്രീമിയം പുതുക്കൽ സംബന്ധിച്ച് കുറഞ്ഞത് 45 ദിവസം മുൻകൂർ അറിയിപ്പ് നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കെ, പുതിയ നിരക്കുകൾ നിലവിലെ പോളിസി അവസാനിക്കുന്നതിന് കേവലം നാല് ദിവസം മുമ്പാണ് അറിയിച്ചത്; നിലവിലെ പോളിസി 31 ഒക്ടോബർ 2026ന് അവസാനിക്കുകയും പുതിയ സംവിധാനം 1 നവംബർ 2026 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തതിനാൽ പ്രവാസികൾക്ക് ആവശ്യമായ തീരുമാനം എടുക്കാനോ മറ്റ് ഇൻഷുറൻസ് മാർഗങ്ങൾ പരിശോധിക്കാനോ മതിയായ സമയം ലഭിച്ചില്ല. അതുകൊണ്ട് പുതിയ പ്രായാധിഷ്ഠിത പ്രീമിയം സംവിധാനം അടിയന്തരമായി പിൻവലിച്ച് മുൻവർഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സംവിധാനം തുടരുകയും നിലവിലെ പോളിസി പരിരക്ഷ തടസ്സമില്ലാതെ നീട്ടുകയും ചെയ്യണമെന്നാണ് PLC നോർക്ക സെക്രട്ടറിക്ക് കൊടുത്ത നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. പ്രവാസികളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ നോർക്ക വകുപ്പ് ഉടൻ ഹിയറിംഗ് നടത്തി ന്യായമായ തീരുമാനം എടുക്കണമെന്ന് പ്രവാnസി ലീഗൽ സെൽ ആവശ്യപ്പെടുന്നു.The post നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ നോർക്ക സ്‌പെഷ്യൽ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.