സ്‌പെയിന്‍ ട്രെയിന്‍ അപകടം: റെയില്‍പാത നവീകരണത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടൊ എന്ന് അന്വേഷണവുമായി യൂറോപ്യന്‍ യൂണിയന്‍

Wait 5 sec.

മാഡ്രിഡ് | സ്‌പെയിന്‍ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് റെയില്‍പാത നവീകരണത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടൊ എന്ന് അന്വേഷണവുമായി യൂറോപ്യന്‍ യൂണിയന്‍. റെയില്‍പാതയുടെ നവീകരണത്തിനായി അനുവദിച്ച യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടൊ എന്നതിനെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.ഈ നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ റെയില്‍ ദുരന്തങ്ങളിലൊന്നാണ് ഒക്ടോബറില്‍ 69 പേരുടെ മരണത്തിന് കാരണമായ മാഡ്രിഡ്-സെവില്ലെ അതിവേഗ റെയില്‍പാതയില്‍ നടന്ന അപകടം. വരുന്ന നവംബറില്‍ സ്‌പെയിനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അപകടം വലിയ ചര്‍ച്ചയായിരിക്കുകയാണ്.ജനുവരിയില്‍ അലൂസിയയിലുണ്ടായ മറ്റൊരു അപകടത്തില്‍ നാല്‍പ്പത്തിയാറ് പേര്‍ മരിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ സമാനമായ അന്വേഷണം ആരംഭിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. അപകടം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്തുന്നതിനായി സ്പാനിഷ് കോടതി ആരംഭിച്ച അന്വേഷണത്തിന് പുറമെയാണ് തട്ടിപ്പിനെക്കുറിച്ചുള്ള ഈ അന്വേഷണം. മാഡ്രിഡിലെ ഉര്‍ദ ഗ്രാമത്തിന് സമീപം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെന്‍ഫെ കമ്പനിയുടെ ട്രെയിന്‍ സ്വകാര്യ സ്പാനിഷ് കമ്പനിയായ ഇറിയോയുടെ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടര്‍ന്ന് 63 കിലോമീറ്ററോളം ദൂരം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നങ്കിലും കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് റെന്‍ഫെ ട്രെയിനിന് യാത്ര തുടര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.Content Highlights: The European Union has launched an investigation into potential fraud regarding railway renovation funds following a deadly train crash in Spain. The October accident on the Madrid-Seville high-speed line claimed 69 lives. Prosecutors are examining if EU funds were misused prior to the disaster.