റാസല്‍ഖൈമ | നാഷണല്‍ ആന്റി നാര്‍ക്കോട്ടിക്സ് ഏജന്‍സിയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമ പോലീസും ഇറാഖിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്സസും ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനും നടത്തിയ ഓപ്പറേഷനിലൂടെ ഗള്‍ഫ്, അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 20 പ്രതികളെ പിടികൂടി.കൊക്കെയ്ന്‍, ക്രിസ്റ്റല്‍ മെത്താംഫെറ്റമിന്‍, കഞ്ചാവ്, ഹാഷിഷ്, സിന്തറ്റിക് ലഹരിമരുന്ന് എന്നിവയാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. റാസല്‍ഖൈമയിലെ അതിര്‍ത്തി വഴി കടത്തി യു എ ഇയില്‍ വിതരണം ചെയ്യാനായിരുന്നു കുറ്റവാളികളുടെ പദ്ധതി. യു എ ഇയിലെയും ഇറാഖിലെയും അധികൃതര്‍ തമ്മില്‍ കൈമാറിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നാഷണല്‍ ആന്റി നാര്‍ക്കോട്ടിക്സ് ഏജന്‍സി സുരക്ഷാ ഓപ്പറേഷന് ആസൂത്രണം ചെയ്തു. ഓപ്പറേഷനിലൂടെ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുകയും ലഹരിമരുന്നുമായി പ്രതികള്‍ പിടിയിലാവുകയും ചെയ്തു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും ലഹരിമരുന്ന് കടത്തുന്നവര്‍ക്ക് ഈ ഓപ്പറേഷന് കനത്ത തിരിച്ചടിയായെന്നും ഏജന്‍സി അറിയിച്ചു.Content Highlights: An international drug syndicate’s attempt to smuggle 30 kg of narcotics into the UAE was foiled. Security agencies arrested 20 individuals from various nationalities in Ras Al Khaimah. The joint operation by UAE and Iraq authorities seized cocaine, crystal meth, cannabis, and synthetic drugs.