ലഡാക്ക് | ഇന്ത്യൻ വ്യോമസേനയുടെ ഗതാഗത വിമാനം ലഡാക്കിൽ ലോക റെക്കോർഡ് സൃഷ്ടിച്ചു. റഷ്യൻ നിർമ്മിത ഇല്യൂഷിൻ ഐ എൽ-76എം ഡി (Ilyushin IL-76MD) വിമാനമാണ് 13,629 അടി ഉയരത്തിൽ വിജയകരമായി ലാൻഡ് ചെയ്ത് വ്യോമയാന ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ടത്. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെയുള്ള നിയോമ എയർബേസിലാണ് വിമാനം ഇറങ്ങിയത്. ഇത്രയും ഉയർന്ന പ്രദേശത്ത് ഈ വിമാനം ലാൻഡ് ചെയ്യുന്നത് ഇതാദ്യമായാണ്.ഇന്ത്യൻ വ്യോമസേന തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ ചരിത്രനേട്ടത്തിന്റെ വിവരങ്ങളും വിമാനം ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ചത്. വിമാനത്തിന്റെ ശേഷിയും അതുപോലെ തന്നെ ജീവനക്കാരുടെ മികച്ച നൈപുണ്യവും പ്രൊഫഷണലിസവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വ്യോമസേന വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്രപ്രധാനമായ എയർലിഫ്റ്റ് ശേഷി വർധിപ്പിക്കുന്നതാണ് ഈ നേട്ടമെന്നും സേന കൂട്ടിച്ചേർത്തു.നിയോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിന്റെ (Nyoma Advanced Landing Ground) ഉയരവും നിയന്ത്രണ രേഖയോടുള്ള സാമീപ്യവും ഇതിനെ തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതാക്കുന്നു. അതിർത്തി പ്രദേശങ്ങളിലേക്ക് സൈനികരെയും ഉപകരണങ്ങളും സാധനങ്ങളും വേഗത്തിലും കാര്യക്ഷമമായും എത്തിക്കാൻ ഐ എ എഫ് നെ ഇത് സഹായിക്കും. കഴിഞ്ഞ വർഷം നവംബറിലാണ് ഈ എയർബേസ് പൂർണ്ണമായും പ്രവർത്തനസജ്ജമായത്.13,629 FEET. A NEW HEIGHT IN AVIATION HISTORY. An Indian Air Force IL-76MD has scripted history with a successful landing at Nyoma, marking the highest-altitude landing ever achieved by the aircraft anywhere in the world. A remarkable demonstration of the aircraft’s enduring capability, backed by the exceptional skill, precision, and professionalism of its crew. A milestone that reinforces India’s strategic airlift capability. Pushing boundaries. Redefining limits. Making history. #IndianAirForce #IAF #Nyoma #AviationHistory #IndianDefence @DefenceMinIndia @SpokespersonMoD @HQ_IDS_India @adgpi @indiannavy @CareerinIAF @air_veterans— Indian Air Force (@IAF_MCC) November 7, 2026പ്രതിരോധ സേനകളുടെ വേഗത്തിലുള്ള നീക്കങ്ങൾക്കും വടക്കൻ അതിർത്തിയിലെ ഇന്ത്യയുടെ തന്ത്രപരമായ ശേഷി ശക്തിപ്പെടുത്തുന്നതിനുമായാണ് നിയോമയിൽ 3 കിലോമീറ്റർ നീളമുള്ള റൺവേ നിർമ്മിച്ചത്. 2021 ൽ ഏകദേശം 214 കോടി രൂപ ബജറ്റിൽ അംഗീകരിച്ച ഈ പദ്ധതി, അടിയന്തര സാഹചര്യങ്ങളിലെ പ്രവർത്തനങ്ങളെയും ഉയർന്ന പ്രദേശങ്ങളിലെ വലിയ വിമാനങ്ങളുടെ നീക്കങ്ങളെയും പിന്തുണയ്ക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.Content HighlightsThe Indian Air Force scripted aviation history when its Ilyushin IL-76MD transport aircraft successfully landed at an altitude of 13,629 feet. This world record landing took place at the Nyoma airbase in Ladakh, strategically located just 25 km from the LAC with China. The remarkable achievement highlights India’s robust high-altitude military infrastructure and enhanced strategic airlift capabilities along the northern frontier.