മോദി ട്രംപിന്റെ കളിപ്പാവ; 2029ല്‍ അധികാരമാറ്റമുണ്ടാകും: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിജീത് ദീപ്‌കെ

Wait 5 sec.

കൊച്ചി| പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കളിപ്പാവയാണെന്നും ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അഭിജീത് ആരോപിച്ചു. 2029ലെ തെരഞ്ഞെടുപ്പോടെ മോദി അധികാരത്തില്‍നിന്ന് പുറത്താകുമെന്നും അധികാരമാറ്റം തെരഞ്ഞെടുപ്പിലൂടെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിജെപി സംഘടിപ്പിച്ച ‘ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി’ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിജെപിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ബിജെപി ആരോപണത്തെയും അഭിജീത് ചോദ്യം ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നത് സിജെപിക്കല്ല, മോദിക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. രാജ്യത്തെ വിറ്റത് മോദിയാണെന്നും ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നില്‍ പ്രധാനമന്ത്രി കീഴടങ്ങിയെന്നും ആരോപിച്ചു. വിദേശ രാജ്യങ്ങളുടെ പാവയായി മോദി മാറിയെന്നും പ്രത്യേകിച്ച് ട്രംപിന് വിധേയപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് ഭരണവും മോദി ഭരണവും തമ്മില്‍ വ്യത്യാസമില്ലെന്നും അടിച്ചമര്‍ത്തലുകള്‍ ഉണ്ടായാലും പോരാട്ടം തുടരുമെന്നും അഭിജീത് വ്യക്തമാക്കി. ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ താന്‍ ജയിലിലായിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് പോയാലും പതാക ഉയര്‍ത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയുമെങ്കിലും പുറത്തിറങ്ങിയാല്‍ വീണ്ടും പതാക ഉയര്‍ത്തുമെന്നും വ്യക്തമാക്കി.വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും വോട്ട് ചെയ്തില്ലെങ്കില്‍ പേര് വെട്ടുന്ന സാഹചര്യമുണ്ടാകുമെന്ന് ആരോപിച്ച അഭിജീത്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സ്ഥാനത്ത് തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനാകില്ലെന്നും പറഞ്ഞു. മോദി ഭരണകൂടം രാജ്യത്തെ കുട്ടികളോട് പോലും കരുതല്‍ കാണിക്കുന്നില്ലെന്നും ഗുജറാത്ത് കലാപത്തെ പരാമര്‍ശിച്ച് അദ്ദേഹം വിമര്‍ശിച്ചു. കലാപത്തിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിജെപി കലാപമുണ്ടാക്കാന്‍ വന്നവരല്ലെന്നും കൂട്ടിച്ചേര്‍ത്തു.വാര്‍ത്താസമ്മേളനങ്ങളെ മോദി ഭയപ്പെടുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പൊതുജീവിതം ആരംഭിച്ച് മൂന്ന് മാസം മാത്രമായ താന്‍ ഇതിനകം അമ്പതോളം വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അഭിജീത് പറഞ്ഞു.എസ്ഐആറിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ ‘ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി’ എന്ന പേരില്‍ രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ നടന്‍ പ്രകാശ് രാജ്, സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Content Highlights: CJP founder Abhijeet Dipke launched a sharp attack against PM Narendra Modi during the Jantar Mantar at Kochi protest meeting. He claimed Modi operates under the influence of US President Donald Trump and questioned Chief Election Commissioner Gyanesh Kumar. Actor Prakash Raj also attended the event.