അബുദാബി| ദീപാവലി ആഘോഷങ്ങൾക്കായുള്ള അവസാനവട്ട ഷോപ്പിങ്ങ് തിരക്കിലാണ് പ്രവാസി കുടുംബങ്ങൾ. മധുരപലഹാരങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, സമ്മാനങ്ങൾ എന്നിവ വാങ്ങാൻ ലുലു ഉൾപ്പടെയുള്ള സ്റ്റോറുകളിൽ തിരക്ക് സജീവമാണ്.ഉത്സവകാല പ്രത്യേക ഓഫറുകളും വിലക്കിഴിവുകളുമാണ് ഷോപ്പിംഗിന് ആവേശം പകരുന്നത്. ‘ലുലു വാലി ദീവാലി’ പ്രമോഷന്റെ ഭാഗമായുള്ള വിപുലമായ ഉൽപ്പന്നങ്ങളും ഓഫറുകളും സ്വന്തമാക്കാനുള്ള തിരക്കാണ് ലുലു സ്റ്റോറുകളിൽ ദൃശ്യമാകുന്നത്.ദീപാവലി ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ഇന്ത്യൻ മധുരപലഹാരങ്ങൾക്കാണ് വിപണിയിൽ കൂടുതൽ പ്രിയം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനുള്ള മധുരപലഹാര പാക്കറ്റുകൾക്കും ആവശ്യക്കാരുണ്ട്. കാജു കത്ലി, മോത്തിചൂർ ലഡ്ഡു, പേട, സോൻ പാപ്ഡി തുടങ്ങി വൈവിധ്യമാർന്ന മധുരപലഹാരങ്ങളും പ്രത്യേക ഗിഫ്റ്റ് പാക്കുകൾക്കുമാണ് ആവശ്യക്കാർ കൂടുതലും.പരമ്പരാഗത മൺചിരാതുകൾ, ദീപാലങ്കാരങ്ങൾ, രംഗോലി സെറ്റുകൾ, പൂജാ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്.വ്യത്യസ്ത ഡിസൈനുകളിലും വിലനിലവാരത്തിലുമുള്ള അലങ്കാര വസ്തുക്കളുമാണ് ഇത്തവണ ലുലുവിൽ. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ തേടിയെത്തുന്നവരും ഏറെയാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിപുലമായ എത്നിക് വസ്ത്രശേഖരങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലും.ഓൺലൈൻ ഷോപ്പിംഗിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലുലുവിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഉത്സവകാല ഓഫറുകൾ പ്രയോജനപ്പെടുത്തി ഓർഡറുകൾ നൽകുന്നവർ ഏറെയാണ്. സ്റ്റോറുകളിലും ഓൺലൈനിലും ഉത്സവ വിപണി സജീവമായി തുടരുകയാണ്.Content Highlights: Expatriate families are actively engaged in last-minute Diwali shopping across retail stores like Lulu. Special promotions on traditional Indian sweets, ethnic wear, and decor items are driving heavy footfall. Online orders via the mobile app and website also show enthusiastic response.