പോളണ്ടില്‍ വിനോദ സഞ്ചാര നഗരത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Wait 5 sec.

വാര്‍സോ |  പോളണ്ടിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ ക്രാക്കോവിലെ പ്രധാന മാര്‍ക്കറ്റ് ചത്വരത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവംപ്രധാന മാര്‍ക്കറ്റ് ചത്വരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന കാറില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസുമായി അക്രമി ഏറ്റുമുട്ടി. ഇതിനിടെ ഇയാള്‍ക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അക്രമിയെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെ അതിദാരുണമെന്ന് വിശേഷിപ്പിച്ച പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷശക്തമാക്കി.Content Highlights: Five people were killed and several injured after a gunman opened fire from a vehicle in Krakow, Poland. The attacker was critically injured during an exchange of gunfire with arriving police officers. Polish Prime Minister Donald Tusk termed the incident tragic and ordered a detailed probe.