തൃശൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചു; റോഡില്‍ വീണ യുവതി അതേ ബസ് കയറിയിറങ്ങി മരിച്ചു

Wait 5 sec.

തൃശൂര്‍  | സ്‌കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മണ്ണുത്തി ഒല്ലൂക്കരയ്ക്ക് സമീപമായിരുന്നു അപകടം. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടില്‍ ഏയ്ഞ്ചല്‍ (20) ആണ് മരിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അപകടം.ബിഡിഎസ് വിദ്യാര്‍ഥിയായ അനുജനെ മണ്ണുത്തിയില്‍ ട്യൂഷന് വിട്ടശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. പ്രധാന റോഡില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം. മണ്ണുത്തിയില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഏയ്ഞ്ചലിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.Content Highlights: A 20-year-old woman named Angel died in a tragic road accident near Mannuthy in Thrissur. The incident occurred when a KSRTC bus hit her scooter from behind while attempting to overtake another vehicle. The victim fell onto the road and died on the spot as the bus ran over her.