ദുബൈ | സമസ്തയുടെ നൂറാം വാര്‍ഷിക സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പിന്നോക്ക പ്രദേശങ്ങളില്‍ 100 സാംസ്കാരിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഐസിഎഫ് (ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്) ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് നിര്വഹിച്ചത്നൂറാം വാര്‍ഷികത്തിന്റെ ശാശ്വതമായ സ്മാരകോപഹാരമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഈ കേന്ദ്രങ്ങള്‍ ഒരുക്കുന്നതന്ന് ഐസിഎഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അറിയിച്ചുക്യാമ്പസുകള്, മസ്ജിദുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, ലൈബ്രറികള്‍, ഡി-അഡിക്ഷന് സെന്ററുകള്‍, ജനക്ഷേമ കേന്ദ്രങ്ങള്‍ തുടങ്ങിയ സമഗ്ര സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുക.സമസ്ത സെന്റിനറി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രവാസി മലയാളികളുടെ കാരുണ്യവും സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുത്തുന്ന വലിയൊരു നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് നേതൃത്വം വ്യക്തമാക്കി.2027 ജനുവരി 28 മുതല്‍ 31 വരെ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഈ സ്മാരകോപഹാരങ്ങളുടെ ഒന്നാം ഘട്ടം നാടിന് സമര്പ്പിക്കുംപദ്ധതിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും കേരള മുസ്ലിം ജമാഅത് നേതാക്കളും ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു.ഐസിഎഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രസ്തുത സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ലിയാര്, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ തുടങ്ങിയ പ്രമുഖ സാദാത്തുക്കളും നേതാക്കളും പണ്ഡിതരും പരിപാടിയില്‍ സംബന്ധിച്ചു.Content Highlights: ICF International Council announced a project to build 100 cultural centers in backward regions of India for Samastha’s centenary. Grand Mufti Kanthapuram A P Aboubacar Musliyar officially declared the project. The first phase will be dedicated during the conference in Malappuram in 2027.