റിയാദ് | സഊദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ അഞ്ച് എത്യോപ്യന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. വിദേശത്തു നിന്ന് സഊദി അറേബ്യയിലേക്ക് വന്‍തോതില്‍ ഹഷീഷ് ശേഖരം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ വധശിക്ഷയാണ് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അസീറില്‍ നടപ്പാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. സുപ്രീം കോടതി ശരിവെച്ച വിധിയില്‍ സഊദി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.സകാവ് അസായ് ബ്രാതു ടെസ്ഫേ, കെന്ഫെ ടെക്ലെ ഹദുഷ് ഫുവാദോ, മൈകൈലെ മെര്ഹെന് ക്യെര്സെകിര് ഗെബ്രെ, ഡെസ്റ്റ ഗെബ്രെ കിറോസ് അംബായ, മഹരി ഗെബ്രെ ഹവാരിയ ഹെല ഹെലാസ് എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട എത്യോപ്യന്‍ പൗരന്മാര്.ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ ശിക്ഷാ നടപടികള്‍ തുടരുമെന്നും സഊദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.Content Highlights: Saudi Arabia has executed five Ethiopian nationals convicted in a major drug trafficking case. The execution was carried out after final verdicts were confirmed by the competent courts and issued by royal order. The Interior Ministry reaffirmed its strict stance against narcotics smuggling in the Kingdom.