യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടുവെന്ന റിപ്പോർട്ടുകൾ തള്ളി ഖത്തർ; നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുന്നു

Wait 5 sec.

ദോഹ|അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ ഖത്തർ പൂർണ്ണമായും നിഷേധിച്ചു. ഈ റിപ്പോർട്ടുകൾ തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ വാക്കുകളെ ചിലർ ബോധപൂർവ്വം വളച്ചൊടിക്കുകയായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മേഖലയിൽ നിരന്തരം യുദ്ധവും അസ്ഥിരതയും നിലനിൽക്കാൻ ആഗ്രഹിക്കുന്ന വ്യാജ അക്കൗണ്ടുകളാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ഖത്തർ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ, യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ സജീവമായി മുന്നോട്ട് പോവുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും ഇരുരാജ്യങ്ങളും ഒരു കരാറിലെത്താനായി ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“പൂർണ്ണതയുള്ള ഒരു കരാറിനായി നാം കാത്തിരിക്കേണ്ടതില്ല, നിലവിലെ സാഹചര്യത്തിൽ ഇരുപക്ഷത്തിനും യോജിക്കാനാകുന്ന ഒരു നല്ല കരാറിലെത്താനാണ് നാം ശ്രമിക്കേണ്ടത്,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ യഥാർത്ഥ പ്രസ്താവന. എന്നാൽ ഈ വാക്കുകളെ, ചർച്ചകൾ പരാജയപ്പെട്ടു എന്ന രീതിയിൽ ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു, മേഖലയിലെ സംഘർഷങ്ങൾ നിയന്ത്രണാതീതമാകാതിരിക്കാൻ വാഷിംഗ്ടണുമായും ടെഹ്‌റാനുമായും ഖത്തറിന്റെ നയതന്ത്ര പ്രതിനിധികൾ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് ശേഷവും നയതന്ത്ര പരിഹാരത്തിനുള്ള താല്പര്യം അമേരിക്കൻ ഭരണകൂടം നിലനിർത്തുന്നുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും നിർദ്ദേശങ്ങൾ കൈമാറാനുമുള്ള മധ്യസ്ഥശ്രമങ്ങളുമായി ഖത്തർ ശക്തമായി മുന്നോട്ട് പോകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയും വ്യക്തമാക്കി.Content Highlights: Qatar denied reports claiming US-Iran diplomatic talks failed, calling them false and misleading. The International Media Office clarified that Prime Minister Sheikh Mohammed’s statements were misrepresented. Qatar continues active mediation between Washington and Tehran for a peaceful resolution.