സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ പലരും വരുത്തുന്ന ചെറിയ പിഴവുകൾ ബാറ്ററിയുടെ ആയുസ്സ് വേഗത്തിൽ കുറയ്ക്കാൻ കാരണമാകാം. രാത്രി മുഴുവൻ ഫോൺ ചാർജിലിട്ട് ഉറങ്ങുന്നത് ബാറ്ററിക്ക് ദോഷകരമാണെന്ന ആശങ്ക പൊതുവെയുണ്ടെങ്കിലും, പുതിയ ഫോണുകളിൽ ഓട്ടോ കട്ട്-ഓഫ് സംവിധാനങ്ങളുണ്ട്. എന്നിരുന്നാലും, തുടർച്ചയായി ഇത്തരത്തിൽ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.ഫോണിന്റെ ചാർജ് പൂർണമായും തീരുന്നതുവരെ കാത്തിരുന്നശേഷം ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ബാറ്ററി 20 ശതമാനത്തിന് താഴെയെത്തുമ്പോൾ ചാർജ് ചെയ്യുന്നത് ആയുസ്സ് നിലനിർത്താൻ സഹായിക്കും. ചാർജ് ചെയ്യുന്ന സമയത്ത് ഫോൺ അമിതമായി ചൂടാകുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.ചാർജ് ചെയ്യുമ്പോൾ കട്ടിയുള്ള ഫോൺ കവർ നീക്കുന്നത് ചൂട് പുറത്തേക്ക് പോകാൻ സഹായിക്കും. തലയണയ്ക്ക് അടിയിലോ ചൂട് കൂടുതലുള്ള സ്ഥലങ്ങളിലോ വെച്ച് ഫോൺ ചാർജ് ചെയ്യരുത്. ഇത്തരം ലളിതമായ മുൻകരുതലുകൾ പാലിക്കുന്നത് സ്മാർട്ട്ഫോൺ ബാറ്ററിയുടെ ആരോഗ്യം ദീർഘകാലം നിലനിർത്താൻ സഹായിക്കും.The post സ്മാർട്ട്ഫോൺ ബാറ്ററിയുടെ ആയുസ്സ് കുറയാതിരിക്കാൻ ശ്രദ്ധിക്കാം; ഒഴിവാക്കേണ്ടത് ഈ ശീലങ്ങൾ appeared first on ഇവാർത്ത | Evartha.