സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസുകൾ പുതുക്കരുതെന്ന് എക്സൈസ് വകുപ്പിന്റെ നിർദേശം. നിലവിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റിയതിന് പിന്നാലെയാണ് വകുപ്പിന്റെ ഉത്തരവ്. സർക്കാർ നിർദേശം കർശനമായി പാലിക്കണമെന്ന് എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഇന്നലെ ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കുമാണ് ഉത്തരവ് കൈമാറിയത്. പുതിയ മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ നിർത്തിവയ്ക്കാനാണ് നിർദേശം.The post മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുത്; ഉത്തരവിറക്കി എക്സൈസ് വകുപ്പ് appeared first on ഇവാർത്ത | Evartha.