മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നതുവരെ പ്രതിഷേധം തുടരുമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധ പരിപാടികൾക്ക് ചെറിയ ഇടവേളയുണ്ടായത്. നവംബർ ഒന്നിന് ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും സമരം പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്നും കെ.സി. വേണുഗോപാൽ ആവർത്തിച്ചു.The post ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരും; നിലപാട് കടുപ്പിച്ച് കെ.സി. വേണുഗോപാൽ appeared first on ഇവാർത്ത | Evartha.