ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിതുമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ കൂടിക്കാഴ്ച നടത്തി; ഐ.എൽ.എ രക്ഷാധികാരിയായി മഞ്ജു രാജ്‌പുരോഹിത് ചുമതലയേൽക്കും

Wait 5 sec.

മനാമ: ബഹ്‌റൈനിലെ പ്രമുഖ വനിതാ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പ്ലാറ്റിനം ജൂബിലി സഹ-അധ്യക്ഷന്മാരും ചേർന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്‌സലൻസി ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത്, അദ്ദേഹത്തിന്റെ ധർമ്മപത്നി മഞ്ജു രാജ്‌പുരോഹിത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസിയിൽ വെച്ചുനടന്ന ഈ കൂടിക്കാഴ്ച പുതിയ അംബാസഡറുമായുള്ള ഐ.എൽ.എയുടെ ആദ്യ ഔദ്യോഗിക സംഗമമായിരുന്നു.അസോസിയേഷന്റെ വിവിധ ജീവകാരുണ്യ സാംസ്‌കാരിക പ്രവർത്തനങ്ങളെക്കുറിച്ച് ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൺ അംബാസഡർക്ക് വിശദീകരിച്ചു നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്നേഹ റീക്രിയേഷൻ സെന്റർ, വാർഷിക ദാണ്ടിയ ആഘോഷങ്ങൾ, കമ്മ്യൂണിറ്റി ഔട്ട്‌രീച്ച് പരിപാടിയായ ‘സ്പീക്ക് ഈസി’ ക്ലാസുകൾ, യുവജന വിഭാഗമായ ‘വൈബ് ട്രൈബ്’ എന്നിവയുടെ പ്രവർത്തനങ്ങൾ അംബാസഡറുടെ പ്രത്യേക ശ്രദ്ധ നേടി.1956-ൽ സ്ഥാപിതമായ ഐ.എൽ.എയുടെ 70 വർഷത്തെ പാരമ്പര്യവും സ്ഥാപക അംഗങ്ങളിൽ ഒരാളായ ലീല ജഷൻമാളിന്റെ സംഭാവനകളും മീര രവിയും സീനിയർ അംഗം മീന ഭാട്ടിയയും ഓർത്തെടുത്തു. തുടർന്ന്, ബഹ്‌റൈനിലെ അംബാസഡർമാരുടെ ഭാര്യമാർ ഐ.എൽ.എ രക്ഷാധികാരി സ്ഥാനം അലങ്കരിക്കുന്ന പരമ്പരാഗത ശൈലി പിന്തുടർന്ന്, സംഘടനയുടെ രക്ഷാധികാരിയായി ചുമതലയേൽക്കാൻ മഞ്ജു രാജ്‌പുരോഹിതിനോട് പ്രതിനിധി സംഘം അഭ്യർത്ഥിക്കുകയും അവർ സന്തോഷപൂർവ്വം ക്ഷണം സ്വീകരിക്കുകയും ചെയ്തു.ഐ.എൽ.എയുടെ 70-ാം വാർഷിക ആഘോഷങ്ങളുടെ (1956–2026) ഭാഗമായി ഡിസംബർ 10-ന് ഗൾഫ് ഹോട്ടലിൽ വെച്ച് നടക്കാനിരിക്കുന്ന ‘പ്ലാറ്റിനം ജൂബിലി ഗാല’ പരിപാടിയെക്കുറിച്ചും, സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവും ഇഞ്ചാസ് ബഹ്‌റൈൻ അധ്യക്ഷയുമായ ഹെർ ഹൈനസ് ശൈഖ ഹെസ്സ ബിന്ത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ ഐ.എൽ.എ സി.എസ്.ആർ എക്‌സലൻസ് അവാർഡിനെക്കുറിച്ചും അംബാസഡറെ ധരിപ്പിച്ചു. സംഘടനയുടെ സാമൂഹിക പ്രവർത്തനങ്ങളെ പ്രശംസിച്ച അംബാസഡർ എല്ലാവിധ ഭാവുകങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു.The post ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിതുമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ കൂടിക്കാഴ്ച നടത്തി; ഐ.എൽ.എ രക്ഷാധികാരിയായി മഞ്ജു രാജ്‌പുരോഹിത് ചുമതലയേൽക്കും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.