ന്യൂഡല്‍ഹി | ദീപാവലി ആഘോഷങ്ങള്‍ക്കായി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചതോടെ അന്തരീക്ഷ മലിനീകരണം രൂക്ഷമായി ഡല്‍ഹി. വിഷപ്പുകയില്‍ മുങ്ങിയ രാജ്യതലസ്ഥാനത്ത് മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതീവ ഗുരുതരാവസ്ഥയിലെത്തി.ഹരിത പടക്കങ്ങള്‍ മാത്രമേ പൊട്ടിക്കാവൂ എന്ന ഉത്തരവ് പലയിടത്തും ലംഘിക്കപ്പെട്ടു. അന്തരീക്ഷം പുക മൂടിയതോടെ ചിലയിടങ്ങളില്‍ ദൃശ്യ പരിധി കുറയുന്ന സാഹചര്യമുണ്ട്. ഇത് റോഡ് ഗതാഗതത്തെ ബാധിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വരും മണിക്കൂറുകളില്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളും.ദീപാവലി ആഘോഷങ്ങള്‍ക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ പടക്കം പൊട്ടിയുള്ള അപകടങ്ങളും രൂക്ഷമായി. തമിഴ്നാട്ടില്‍ ഒരു കുട്ടി മരിച്ചു. നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ വിവിധ ഇടങ്ങളില്‍ വ്യാപക തീപിടിത്തം ഉണ്ടായി. ഡോംഗ്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി കടകളും കുടിലുകളും കത്തി നശിച്ചു.വിരാറിലും താനെയിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. താനയില്‍ തീപിടിത്തമുണ്ടായ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് ഉപ മുഖ്യമന്ത്രി ഏകനാഥ് ശിന്‍ഡെ നേരിട്ട് എത്തി. നവിമുംബൈയിലെ തുര്ബെയില് ഷോപ്പിങ് സെന്ററില്‍ തീപിടിത്തമുണ്ടായി . സോഫ നിര്‍മ്മാണ യൂണിറ്റിലാണ് പടക്കം വീണ് തീപിടിത്തം ഉണ്ടായത്.Content Highlights: Delhi faces severe air pollution as AQI crossed 500 in many areas post-Diwali firecracker usage. Reduced visibility affected road transport across the capital while government plans stricter controls. Meanwhile, major fire incidents occurred in Mumbai and a casualty was reported in Tamil Nadu.