ലോഗോയിൽ പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. 17 നക്ഷത്രങ്ങൾ ആയിരുന്നു റെയിൽവേ ലോഗോയിൽ ഉണ്ടായിരുന്നത്. ഇനി മുതൽ ഇത് 18 നക്ഷത്രങ്ങൾ ആയിരിക്കും. ജൂൺ ഒന്നു മുതൽ പുതിയ ലോഗോ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാറ്റത്തിന് പിന്നിൽ ഒരു കാരണമുണ്ട്.ഇന്ത്യൻ റെയിൽവേയുടെ ലോഗോയിലെ ഓരോ ചുവന്ന നക്ഷത്രവും ഓരോ സോണൽ റെയിൽവേയെയാണ് പ്രതിനിധീകരിക്കുന്നത്. അതായത് രാജ്യത്ത് 17 സോണുകളാണ് ഉണ്ടായിരുന്നത്. അതിനാലാണ് ലോഗോയിൽ 17 നക്ഷത്രങ്ങൾ ഉണ്ടായിരുന്നത്. പുതിയ സോൺ ആയ സൗത്ത് കോസ്റ്റ് റെയിൽവേയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് ഇന്ത്യൻ റെയിൽവേ ലോഗോയും പുതുക്കുന്നത്.ALSO READ:പൊള്ളുന്ന പെട്രോൾ വിലയിൽ പേടിയുണ്ടോ? ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ ഈ ടിപ്പുകൾ പരീക്ഷിച്ചു നോക്കൂപുതിയ ലോഗോയ്ക്ക് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയും അംഗീകാരം നൽകിയിട്ടുണ്ട്. ജൂൺ 1 മുതൽ എല്ലാ സോണൽ റെയിൽവേകളും പ്രൊഡക്ഷൻ യൂണിറ്റുകളും പിഎസ്യുകളും പരിശീലന സ്ഥാപനങ്ങളും പുതുക്കിയ ലോഗോ ഉപയോഗിക്കണമെന്ന് നിർദേശം.റെയിൽവേയുടെ ഔദ്യോഗിക കത്തുകൾ, സ്റ്റേഷനുകളിലെ ബോർഡുകൾ, പരസ്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങി എല്ലായിടത്തും ഇനി മുതൽ 18 നക്ഷത്രങ്ങളുള്ള പുതിയ ഇന്ത്യൻ റെയിൽവേ ലോഗോ ആയിരിക്കും കാണാൻ സാധിക്കുക.The post 17 അല്ല, ഇനി മുതൽ 18 നക്ഷത്രങ്ങൾ; ഇന്ത്യൻ റെയിൽവേയുടെ ലോഗോയിലെ പുതിയ മാറ്റത്തിന് കാരണം.. appeared first on Kairali News | Kairali News Live.