ജൂണില്‍ നടക്കാന്‍ പോവുന്ന യുജിസി-നെറ്റ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി എസ്എഫ്ഐ. സെര്‍വര്‍ ക്രാഷ്, പേയ്മെന്റ് നടത്തിയിട്ടും അപേക്ഷ പൂര്‍ത്തിയാക്കാനാകാതെ വരിക, ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യാന്‍ കഴിയാതിരിക്കുക, യഥാസമയം ഒടിപി ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ വ്യാപകമാണ്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക ഭാവി തകര്‍ക്കുന്ന നിലയിലുള്ളനാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാവില്ലെന്നും അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.നീറ്റ് ചോദ്യപേപ്പര്‍ ചോരുകയും പരീക്ഷ തന്നെ റദ്ദാക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ പരീക്ഷാ നടത്തിപ്പിന്റെ സുതാര്യത സംബന്ധിച്ച് വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ എന്‍ടിഎ-നീറ്റ് അപേക്ഷാ പോര്‍ട്ടല്‍ തുടര്‍ച്ചയായി തകരാറിലാകുന്നത് മൂലം ആയിരക്കണക്കിന് വിദ്യാത്ഥികള്‍ക്കാണ് നിലവില്‍ നെറ്റിന് അപേക്ഷിക്കാന്‍ കഴിയാതിരിക്കുന്നത്.Also read: കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും സോളാർ വിവാദത്തിൽ ആരോപണവിധേയായ ഉദ്യോഗസ്ഥയും ഇടംപിടിച്ചുഈ സാഹചര്യത്തില്‍ അപേക്ഷാ പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്നും, പോര്‍ട്ടല്‍ പൂര്‍ണ്ണ സജ്ജമായ ശേഷം അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നും, പേയ്മെന്റ് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാനോ പുതിയ അപേക്ഷയില്‍ ക്രമീകരിക്കാനോ സംവിധാനം ഒരുക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.The post യുജിസി-നെറ്റ് പരീക്ഷ അപ്ലിക്കേഷന് അപാകത ഉടന് പരിഹരിക്കണം; എസ്എഫ്ഐ appeared first on Kairali News | Kairali News Live.