ഗുരുതര സാമ്പത്തിക ക്രമക്കേടും അഴിമതി ആരോപണങ്ങളും; ക്രിക്കറ്റ് കാനഡയ്ക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ച് ഐസിസി

Wait 5 sec.

ഗുരുതരമായ ഭരണപ്രതിസന്ധിയും ഒത്തുകളി ആരോപണങ്ങളും ഉണ്ടായതിനെത്തുടർന്ന് ക്രിക്കറ്റ് കാനഡയ്ക്കുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മരവിപ്പിച്ചു. ആറ് മാസത്തേക്കാണ് ഐസിസി ഫണ്ടിങ് തടഞ്ഞുവെച്ചിരിക്കുന്നത്. കാനഡ ക്രിക്കറ്റ് ബോർഡിൽ തുടർന്നുകൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും കണക്കിലെടുത്താണ് ഐസിസിയുടെ ഭാഗത്തുനിന്ന് ഈ നടപടി.അതേസമയം സാമ്പത്തിക സഹായം പിൻവലിച്ചത് കാനഡയുടെ ദേശീയ ടീമുകളുടെ മത്സരങ്ങളെയോ പരിശീലന പരിപാടികളെയോ പെട്ടെന്ന് ബാധിക്കില്ലെന്നാണ് വിവരം. എന്നാൽ ഈ കടുത്ത തീരുമാനം ഐസിസിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ വലിയ തോതിൽ ആശ്രയിക്കുന്ന അസോസിയേറ്റ് അംഗമായ ക്രിക്കറ്റ് കാനഡയ്ക്ക് വലിയ വെല്ലുവിളിയാണ്. ബോർഡിന്റെ കണക്കുകൾ പ്രകാരം അവരുടെ ആകെ വരുമാനത്തിന്റെ (5.7 ദശലക്ഷം കനേഡിയൻ ഡോളർ) 63 ശതമാനവും (3.6 ദശലക്ഷം കനേഡിയൻ ഡോളർ) ഐസിസിയിൽ നിന്ന് ലഭിച്ച ഗ്രാന്റായിരുന്നു. ഇതാണ് നഷ്ടപ്പെടാൻ പോകുന്നത്.ALSO READ:സഞ്ജുവും താരനിരയും വീണു… പക്ഷേ കാർത്തിക് ശർമ്മയുടെ തീപാറുന്ന ഇന്നിങ്സ്! ഐപിഎല്ലിൽ ലഖ്‌നൗവിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്കോർഅതേസമയം കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡ കളിച്ച മത്സരം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ നാഷണൽ ടീം തെരഞ്ഞെടുപ്പിൽ കാനഡ ക്രിക്കറ്റ് ബോർഡിലെ മുൻ ഉന്നതർ ഇടപെട്ടതായും മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതായും തെളിയിക്കുന്ന മുൻ കനേഡിയൻ കോച്ചിന്റെ ഫോൺ റെക്കോർഡിങ്ങ് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം വിഷയത്തിൽ ഐസിസി ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.The post ഗുരുതര സാമ്പത്തിക ക്രമക്കേടും അഴിമതി ആരോപണങ്ങളും; ക്രിക്കറ്റ് കാനഡയ്ക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ച് ഐസിസി appeared first on Kairali News | Kairali News Live.