വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ ഭാര്യവീട്ടില്‍ എത്തി ആക്രമണം അഴിച്ചുവിട്ട് ഭര്‍ത്താവ്. തൃശൂര്‍ അന്തിക്കാട് പുത്തന്‍പീടികയിലാണ് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.പുത്തന്‍പീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭര്‍ത്താവ് തളിക്കുളം സ്വദേശി ഷക്കീര്‍ ആക്രമണം നടത്തിയത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കത്തിച്ചു. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു. തുടര്‍ന്ന് ജനലിനുള്ളിലൂടെ വടി ഉപയോഗിച്ച് ഭാര്യയെയും മകനെയും ആക്രമിക്കാനും ശ്രമിച്ചു. കടുത്ത അക്രമാസക്തനായതിനാൽ പ്രതിയെ തടയാൻ ഭാര്യവീട്ടുകാർക്ക് സാധിച്ചില്ല. ഭാര്യയ്ക്കും മകനും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. എത്ര ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമല്ല.Also read:രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം? വി ഡി സതീശൻ – രമേശ് ചെന്നിത്തല കൂടിക്കാഴ്ച പൂർണസമവായമായില്ലസംഭവത്തിൽ ഭാര്യവീട്ടുകാർ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കി. വൈകാതെ പ്രതി പിടിയിലാകുമെന്നാണ് സൂചന.The post വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യവീട്ടില് ആക്രമണം അഴിച്ചുവിട്ടു ഭര്ത്താവ് appeared first on Kairali News | Kairali News Live.