ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ചാപ്റ്റർ വാർഷികാഘോഷം ഇന്ത്യൻ അംബാസ്സഡർ ഉദ്‌ഘാടനം ചെയ്തു

Wait 5 sec.

മനാമ: ആര്ട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിമുഘ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആര്ട്ട് ഓഫ് ലിവിങ്ങിന്റെ നാല്പത്തഞ്ചാം വാർഷികവും ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷവും ഇന്ത്യൻ എംബസിയുടെ മൾട്ടി കൾച്ചറൽ ഹാളിൽ നടന്നു. 250 ലേറെ പേര് പങ്കെടുത്ത പരിപാടി ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഉദ്‌ഘാടനം ചെയ്തു.ആര്ട്ട് ഓഫ് ലിവിങ്ങിന്റെ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉദ്‌ഘാടന പ്രസംഗത്തിൽ അംബാസ്സഡർ അഭിനന്ദിച്ചു. ആഘോഷപരിപാടിയിൽ സത്‌സംഗ്, ജപം, മെഡിറ്റേഷൻ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ആർട്ട് ഓഫ് ലിവിങ്ങിന്റെ കമ്മ്യൂണിറ്റി പദ്ധതികൾ വീഡിയോയിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു.മെയ് 22 മുതൽ 24 വരെ ബഹ്‌റൈനിൽ നടക്കുന്ന ആഗോള സമാജ് സമാധി ധ്യാന പരിപാടിയുൾപ്പെടെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു. മെയ് 17 മുതൽ 22 വരെ ഹാപ്പിനെസ്സ് പ്രോഗ്രാം നടത്തും. ലോകപ്രശസ്തമായ ശ്വസന സാങ്കേതിക വിദ്യയായ സുദർശൻ ക്രിയ പഠിക്കുക എന്നതാണ് ഹാപ്പിനെസ്സ് പ്രോഗ്രാമിലൂടെ ലഭിക്കുന്ന പ്രധാന ഗുണം. കൂടുതൽ വിവരങ്ങൾക്ക് 39837475, 37542503, 38871203, 34004732 എന്നീ നമ്പറുകളിൽ വിളിക്കുകThe post ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ചാപ്റ്റർ വാർഷികാഘോഷം ഇന്ത്യൻ അംബാസ്സഡർ ഉദ്‌ഘാടനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.