റിയാദ്|സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ബ്രിട്ടീഷ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ പവലുമായി ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. കൂടിക്കാഴ്ചയിൽ, സഊദി -ബ്രിട്ടീഷ് ബന്ധങ്ങളുടെ സഹകരണവും മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾക്കിടയിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ഏകോപനത്തെക്കുറിച്ചും സുരക്ഷയും സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബിസിനസ്, നിക്ഷേപം എന്നിവയ്ക്കായുള്ള പ്രത്യേക ഉപദേഷ്ടാവ് വരുൺ ചന്ദ്ര, രാജ്യത്തെ ബ്രിട്ടീഷ് അംബാസഡർ സ്റ്റീഫൻ ഹിച്ചൻ, പ്രതിരോധ മന്ത്രിയുടെ ഇന്റലിജൻസ് കാര്യ ഉപദേഷ്ടാവ് ഹിഷാം ബിൻ സെയ്ഫ് മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.Content Highlights:Saudi Defense Minister Prince Khalid bin Salman met with British National Security Adviser Jonathan Powell in Jeddah to discuss strengthening bilateral relations. The talks focused on addressing regional challenges and coordinating efforts to enhance security and ease tensions in the Middle East. High-ranking officials from both nations, including special advisors and the British Ambassador, attended the strategic meeting.