രമേശ് ചെന്നിത്തല അച്ചടക്കമുള്ള കോണ്‍ഗ്രസുകാരന്‍; മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജനവികാരവും നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്ത്: കെ മുരളീധരന്‍

Wait 5 sec.

തൃശൂര്‍ |  ജനവികാരവും കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വിഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് സീനിയര്‍ നേതാക്കന്മാര്‍ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ് ഹൈക്കമാന്‍ഡ് വി ഡി സതീശനിലേക്ക് എത്തിയതെന്നും കെ മുരളീധരന്‍ പറഞ്ഞുതിരഞ്ഞെടുപ്പിന് ശേഷം തന്റെ നിയോജക മണ്ഡലത്തില്‍ പോയപ്പോള്‍ വിഡി സതീശന്‍ വേണം മുഖ്യമന്ത്രിയാകേണ്ടതെന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. താന്‍ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അതു നിഷേധിക്കാനൊന്നും താന്‍ മിനക്കെട്ടില്ല. അതിന്റെ അര്‍ത്ഥം നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്നാണ്- മുരളീധരന്‍ പറഞ്ഞുരമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമോയെന്നത് ഹൈക്കമാന്‍ഡും രമേശും തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് ചെന്നിത്തല എല്ലാക്കാലത്തും ഹൈക്കമാന്‍ഡ് തീരുമാനങ്ങളെ അംഗീകരിക്കുകയും, അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഇക്കാര്യത്തിലും ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെന്നിത്തല പ്രവര്‍ത്തിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.