നീണ്ട പതിനൊന്ന് ദിവസത്തെ കസേരകളിയ്ക്കും അവകാശവാദങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസത്തോടെ മുഖ്യമന്ത്രിക്കസേര സ്ഥാനം വി ഡി സതീശൻ ഉറപ്പിച്ചത് അനിശ്ചിതത്വത്തിന് അവസാനം എന്ന തലക്കെട്ടോടെ വലതുപക്ഷ മാധ്യമങ്ങൾ ആഘോഷിച്ചു. എന്നാൽ, ഇനിയാണ് യഥാർത്ഥ ദ്വന്ദ്വയുദ്ധം ആരംഭിക്കുന്നത്. ഘടക കക്ഷികളെയെല്ലാം പരിഗണിച്ചുക്കൊണ്ടുള്ള മന്ത്രിസഭാ രൂപീകരണമാണ് ഇനി വി ഡി സതീശന് മുന്നിലുള്ള പ്രധാന വെല്ലുവിളി.മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിണങ്ങി പോയ ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നത് കൊണ്ട് തന്നെ സുപ്രധാന വകുപ്പ് ചെന്നിത്തലയ്ക്ക് നൽകിയേക്കുമെന്ന് ഉറപ്പാണ്. ജില്ലാ സാമുദായിക പ്രാതിനിധ്യം മുൻനിർത്തി പരിഗണിക്കുമ്പോൾ ആർക്കെല്ലാം നറുക്ക് വീഴുമെന്നത് നിർണായകമാണ്.എന്നാൽ, കോൺഗ്രസിലെ സണ്ണി ജോസഫ്, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, കെ പി അനിൽകുമാർ എന്നിവർ ഏതാണ്ടൊക്കെ പദവി ഉറപ്പിച്ചുക്കഴിഞ്ഞ മട്ടാണ്.ALSO READ; മന്ത്രിമാർ ആരൊക്കെ? തിരക്കിട്ട ചർച്ചകൾ തുടരുന്നു, ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കംഷാനിമോൾ ഉസ്മാൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, എം ലിജു, വി ടി ബൽറാം, ടി സിദ്ദിക്ക്, കെ. ജയന്ത്, കെ പ്രവീൺകുമാർ തുടങ്ങിയവരാണ് ഇപ്പോൾ പരിഗണന പട്ടികയിലുള്ളത്. കോൺഗ്രസിന് 12 മന്ത്രിമാരാണുളളത്. ഒരു മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തിയ പിടിവലി ഒരു ഉദാഹരണമായി നമുക്ക് മുന്നിലുള്ളത് കൊണ്ട് തന്നെ, തീരുമാനങ്ങൾ സതീശനെ വെട്ടിലാവാൻ പോകുന്നത് ഇനിയാണ്.ദീർഘകാലമായി തനിക്ക് ഒപ്പം നിൽക്കുന്ന ആളുകൾക്ക് അർഹിച്ച പരിഗണന നൽകുന്ന രീതിയിലാവും സതീശന്റെ ചരടുവലികൾ. സിപിഐഎം മന്ത്രിസഭാ രൂപീകരണത്തിൽ പ്രാവർത്തികമാക്കിയ ടേം വച്ചുള്ള ഭരണവും കോൺഗ്രസ് പരിഗണനയിലുണ്ട്. എന്നാൽ ഇത് നടപ്പിലാക്കിയാൽ രണ്ട് ടേമിലും പ്രാതിനിധ്യം വർദ്ധിച്ചേക്കാം. ഇത് ഘടകകക്ഷികൾ ഇടയുന്നതിനും കോൺഗ്രസിലെ അടുത്ത പ്രതിസന്ധിയ്ക്കും കാരണമായേക്കാം.ലീഗിന്റെ അഞ്ച് മന്ത്രിമാർ കസേര ഏതാണ്ടൊക്കെ ഉറപ്പിച്ചുക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി, ഷംസുദ്ദീൻ, പി കെ ബഷീർ എന്നിവർ ഇതിൽ ഉറപ്പാണ്. ബാക്കി രണ്ട് സീറ്റുകളിലേക്കാവും ഇനി കടുംപിടുത്തം. ലീഗിൽ നിന്നുള്ളം മന്ത്രിമാരെ തീരുമാനിക്കുന്നത് ജില്ലകളിലെ വിജയം വിലയി രുത്തിയാവും. കെ എം ഷാജി, പാറക്കൽ അബ്ദുള്ള, എം കെ എം അഷ്റഫ് എന്നിവരാണ് പരിഗണനയിലുള്ളത്.ALSO READ; മന്ത്രിസഭ രൂപീകരിക്കുന്നതിന് മുമ്പേ കോണ്‍ഗ്രസിന്റെ കള്ളങ്ങള്‍കേരള കോൺഗ്രസിൽ നിന്ന് മോൻ ജോസഫിനാണ് മുൻതൂക്കം. രണ്ട് മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ടെങ്കിലും ചീഫ് വിപ്പ് സ്ഥാനം കൂടി കൊടുത്ത് ഒരു സ്ഥാനത്തിൽ ഒതുക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും കേരള കോൺഗ്രസിൽ നിന്ന് അനൂപ് ജേക്കബും മുമ്പ് പറഞ്ഞ സതീശന്റെ വിശ്വസ്തരുടെ പട്ടികയിലുള്ളതു കൊണ്ട് തന്നെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ലീഡിന്റെ സമ്മർദ്ദത്തിന് സതീശനും, സതീശന്റെ സമ്മർദ്ദത്തിന് ചെന്നിത്തലയും വഴങ്ങുമോയെന്ന് കണ്ടു തന്നെ അറിയണംThe post മന്ത്രിസഭ രൂപീകരണത്തിലും കസേരകളി; നറുക്ക് വീഴുന്നത് ആർക്കൊക്കെ ? appeared first on Kairali News | Kairali News Live.