സോറി, തിരക്കുണ്ട് ബന്ധുവിനെ കാണാൻ പോകണം; വി ഡി സതീശനെ കാണാൻ കൂട്ടാക്കാതെ രമേശ് ചെന്നിത്തല

Wait 5 sec.

പിണങ്ങി നടക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം ശക്തമാക്കി കോൺ​ഗ്രസ് നേതൃത്വം. കൂടിക്കാഴ്ചയ്ക്ക് വി ഡി സതീശൻ അവസരം തേടിയെങ്കിലും നടന്നില്ല. വി ഡി സതീശൻ എത്തുന്നതിന് മുൻപ് തന്നെ ചെന്നിത്തല വഴുതക്കാട്ടെവീട്ടിൽ നിന്ന് പുറത്തേക്ക് പോയി.ബന്ധുവിനെ കാണാൻ പോകുന്നു എന്നാണ് രമ്ശ് ചെന്നിത്തലയുടെ മറുപടി. എന്നാൽ വി ഡി സതീശൻ പിന്മാറാൻ തയ്യാറായിട്ടില്ല. രമേശ് ചെന്നിത്തല തിരിച്ചെത്തിയാൽ കൂടിക്കാഴ്ച നടത്താനാണ് നീക്കം. എന്നാൽ ഇക്കാര്യത്തിൽ ചെന്നിത്തല ഇതുവരെ മറുപടി നൽകിയിട്ടില്ല.ALSO READ: ഇന്ധനവില വർധന കൊടിയ ദ്രോഹം; ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്രം ഉടൻ പിൻവലിക്കണം: പിണറായി വിജയൻഅതേസമയം മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രമേശ് ചെന്നിത്തല. ഇക്കാര്യം രാഹുൽ ​ഗാന്ധിയെ അദ്ദേഹം അറിയിച്ചതായാണ് സൂചന. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിരാശയിലാണ് രമേശ് ചെന്നിത്തല പക്ഷവും. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കം അണിയറയിൽ സജീവമാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ തൃപ്തനല്ലാത്ത കെ സി വേണുഗോപാലിനെയും അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. കെ സി വേണു​ഗോപാൽ ഇന്ന് കേരളത്തിൽ തിരിച്ചെത്തും.The post സോറി, തിരക്കുണ്ട് ബന്ധുവിനെ കാണാൻ പോകണം; വി ഡി സതീശനെ കാണാൻ കൂട്ടാക്കാതെ രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.