വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയതോടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർസ്വരങ്ങൾ ഉയരുകയാണ്. സമ്മർദ്ദതന്ത്രം ഒരുക്കി അട്ടിമറിയിലൂടെ വിഡി സതീശൻ മുഖ്യമന്ത്രിപദം പിടിച്ചതിന്റെ ഞെട്ടലിലാണ് കെസി – ആർസി വിഭാഗങ്ങൾ. അതുകൊണ്ടു തന്നെ ഇരുവിഭാഗങ്ങളുടെയും പ്രത്യാക്രമണത്തിന്റെ സമയമായിരിക്കും ഇനി വരാൻ പോകുന്നത്. അതിനിടെ ഇതാ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ വക ‘മുന്നറിയിപ്പ്’ എത്തിയിരിക്കുകയാണ്. വരാനിരിക്കുന്നത് ജനങ്ങൾ മുണ്ട് മുറുക്കിയുടുക്കേണ്ടി വരുന്ന കാലമാണെന്നായിരുന്നു ആന്റണി ഓർമ്മിപ്പിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ഘട്ടമായ 2001-ലെ സാഹചര്യങ്ങളുമായി വി.ഡി. സതീശന്റെ ഇപ്പോഴത്തെ ദൗത്യത്തെ ആന്റണി താരതമ്യം ചെയ്തു. സതീശന്റെ ഉള്ളിൽ പല സ്വപ്നങ്ങളും ഉണ്ടാകാമെങ്കിലും, തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കരുത് എന്നും അദ്ദേഹം സതീശന് താക്കീത് നൽകി.മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം തന്നെ കാണാനെത്തിയ വി ഡി സതീശനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആന്റണി ഇക്കാര്യം പറഞ്ഞത്. തുടക്കത്തിൽ ലഭിക്കുന്ന വലിയ ആവേശത്തിലും മാധ്യമ പിന്തുണയിലും മതിമറക്കരുതെന്ന് ആന്റണി വി.ഡി. സതീശന് ഉപദേശം നൽകി. ജനങ്ങൾ കുറച്ച് കയ്പുനീര് കുടിക്കേണ്ടി വരും, മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും. സതീശന്റെ ഉള്ളിൽ പല സ്വപ്നങ്ങളും ഉണ്ടാകാമെങ്കിലും, തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കരുത്. ലക്ഷ്യസ്ഥാനത്തെത്താൻ ആദ്യം കുറച്ച് ‘കയ്പ്പ്നീര്’ കുടിക്കേണ്ടി വരുമെന്നും, കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ ആദ്യമുണ്ടായിരുന്ന പിന്തുണ നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ALSO READ: ‘സർ, ലഡു’; ഷാഫി പറമ്പിലിനെതിരെ സതീശൻ അനുകൂലികളുടെ പരിഹാസം, ഷാഫിയുടെ ഓഫീസിലെത്തി ലഡു വിതരണംതന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ഘട്ടമായ 2001-ലെ സാഹചര്യങ്ങളുമായി വി.ഡി. സതീശന്റെ ഇപ്പോഴത്തെ ദൗത്യത്തെ ആന്റണി താരതമ്യം ചെയ്തു. 2001-ൽ താൻ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ വലിയ ജനപിന്തുണയും മാധ്യമ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അധികനാൾ അതുണ്ടായില്ലെന്നും ആന്റണി പറഞ്ഞു.കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായ, മുഖ്യമന്ത്രിക്ക് പോലും വിമാനടിക്കറ്റ് നൽകാൻ വിമാനക്കമ്പനികൾ തയ്യാറാകാതിരുന്ന അക്കാലത്ത് സർക്കാരിന് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. ഇതോടെ ആരവങ്ങളെല്ലാം കെട്ടടങ്ങി, അതുവരെ ആർപ്പുവിളിച്ചവരെല്ലാം തനിക്കെതിരെ തിരിഞ്ഞു. താങ്ങിനടന്ന മാധ്യമങ്ങളെല്ലാം പിന്നീട് കല്ലെറിയാൻ തുടങ്ങിയെന്നാണ് ആന്റണി തുറന്നുപറഞ്ഞത്. ആ സാഹചര്യം സതീശനുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ ഉപദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇപ്പോൾ കിട്ടുന്ന അമിത പ്രോത്സാഹനം കണ്ട് സതീശൻ എടുത്തുചാടരുതെന്നും, ജനങ്ങൾക്കായി പ്രഖ്യാപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യമാകുമ്പോൾ ഇതേ ജനങ്ങളും മാധ്യമങ്ങളുമെല്ലാം കല്ലെറിയാൻ മുന്നിലുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പായിരുന്നു ആന്റണിയുടേത്. വി.ഡി. സതീശനും സഹപ്രവർത്തകർക്കും പഴയതുപോലെയുള്ള ദുരനുഭവങ്ങൾ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും, സതീശന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു.The post ‘ആർപ്പ് വിളിച്ചവർ കല്ലെറിയുന്ന സാഹചര്യം ആവർത്തിക്കരുത്; ജനങ്ങൾ മുണ്ടുമുറുക്കേണ്ടി വരും, കയ്പുനീര് കുടിക്കേണ്ടി വരും’; വി ഡി സതീശനെ ഒപ്പം നിർത്തി എ കെ ആന്റണി നൽകിയത് മുന്നറിയിപ്പോ ? appeared first on Kairali News | Kairali News Live.