രാവിലെ ബ്രേക്കേഫാസ്റ്റിന് ഉണ്ടാക്കാൻ പറ്റുന്ന ഒരു സൂപ്പർ റെസിപ്പി നോക്കിയാലോ? ഓട്സും മുട്ടയും കൊണ്ടൊരു ഓംലെറ്റ്. ഉണ്ടാക്കാൻ എളുപ്പമാണ് എന്നത് മാത്രമല്ല മുട്ട ഉള്ളതിനാൽ ഇത് ഹെൽത്തിയുമാണ്. കൂടാതെ ടേസ്റ്റിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. എങ്ങനെയാണ് ഈ റെസിപ്പി തയ്യാറാക്കാമെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾമുട്ട – 2 എണ്ണംഓട്സ് – 1 കപ്പ്വെള്ളം/ പാൽ – ആവശ്യത്തിന്ഉള്ളി – 1 (പൊടിയായി അരിഞ്ഞത്)തക്കാളി – 1 (പൊടിയായി അരിഞ്ഞത്)പച്ചമുളക് – 1 (പൊടിയായി അരിഞ്ഞത്)വെളുത്തുള്ളി – 3 അല്ലി (പൊടിയായി അരിഞ്ഞത്)കുരുമുളകുപൊടി – 1 ടീസ്പൂൺഉപ്പ് – ആവശ്യത്തിന്മല്ലിയില – ആവശ്യത്തിന്ALSO READ: ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാക്കണോ ? ഒരു തുള്ളി എണ്ണ വേണ്ട, റെസിപ്പി ഇതാഉണ്ടാക്കുന്ന വിധംആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് ഓട്സ് ഇടുക. ഇതിലേക്ക് പാലോ വെള്ളമോ ചേർത്ത് കുതിർക്കണം. ശേഷം പച്ചക്കറികളും മുട്ടയും പൊടികളും ചേർക്കണം. ഇനി ഇവയെല്ലാം നന്നായി അടിച്ചെടുക്കണം. ഇനി ഒരു പാൻ ചൂടാക്കി ബട്ടർ തേച്ച് ഓംലറ്റ് പൊരിച്ചെടുക്കാം. എയർ ഫ്രയറുണ്ടെങ്കിൽ അതിൽ തയ്യാറാക്കുന്നതാകും കൂടുതൽ ടേസ്റ്റി. 190 ഡിഗ്രിയിൽ 20 മിനുട്ട് ഇരുവശവും മൊരിയിച്ചെടുക്കാം. എയർ ഫ്രയറിലാണെങ്കിൽ കുറച്ചുകൂടി പ്ലഫിയായി ഓംലെറ്റ് ലഭിക്കും. ശേഷം സോസിനൊപ്പം കഴിക്കാം.The post ഓട്സ് ഓംലെറ്റ് ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? വയറും നിറയും ടേസ്റ്റും സൂപ്പർ appeared first on Kairali News | Kairali News Live.