സമ്മര്‍ദ്ദതന്ത്രം ഒരുക്കി അട്ടിമറിയിലൂടെ വിഡി സതീശന്‍ മുഖ്യമന്ത്രിപദം പിടിച്ചതിന്റെ ഞെട്ടലിലാണ് കെസി – ആര്‍സി വിഭാഗങ്ങള്‍. സതീശന്റെ വരവോടെ നിരാശരായ ഇരുവിഭാഗവും പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശാക്തിയ ബലാബലം ഇരുചേരിയായി പിരിയുകയാണെന്ന് വ്യക്തം. എംഎല്‍എമാരില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കെസി വേണുഗോപാലിന് കപ്പിനും ചുണ്ടിനും ഇടയില്‍ മുഖ്യമന്ത്രിപദം നഷ്ടമായി. ഹൈക്കമാന്‍ഡ് കീഴ്വഴക്കം പോലും അട്ടിമറിക്കപ്പെട്ടു. ലീഗിനെ മുന്‍നിര്‍ത്തിയുള്ള സതീശന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് ഫലം കണ്ടത്. സതീശന് അനുകൂലമായി ചില കേന്ദ്രങ്ങളില്‍ നിന്നും സോഷ്യല്‍ മീഡയ വഴി പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. വ്യക്തിഹത്യയില്‍ കെസി വിഭാഗം പതറി. ഹൈക്കമാന്‍ഡും വിരണ്ടു. കെസിയെ രാഹുലിനുപോലും കൈവിടേണ്ടി വന്നു. പക്ഷെ വ്രണിത ഹൃദയരായ കെസിയും ആര്‍സിയും വെറുതെ ഇരിക്കുമെന്നു കരുതാനാകില്ല. ALSO READ: വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ അസഭ്യ മുദ്രാവാക്യമായി യൂത്ത് ലീഗ് പ്രവർത്തകർസതീശന്റെ വരവോടെ നിരാശരായ ഇരുവിഭാഗവും പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തോടെ കെസി വിഭാഗം നേതാക്കളായ പഴകുളം മധുവും എംഎം നസീറും സതീശനെതിരെ ആഞ്ഞടിച്ചത് ഇതിന്റെ തുടക്കമാണ്. സ്വന്തം പാര്‍ട്ടിയിലെ പ്രമുഖര്‍ രണ്ടുപേരും സതീശന് എതിരായി. എംഎല്‍എമാരിലും സതീശന് ഭൂരിപക്ഷമില്ല. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശാക്തിയ ബലാബലം ഇരുചേരിയായി പരിയുകയാണ്. സ്വാഭാവികമായും സതീശന് സര്‍ക്കാരിനെ നയിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടാക്കിയ സ്വീകാര്യത സതീശന് മുഖ്യമന്ത്രി നിലയില്‍ നിര്‍നിര്‍ത്താനാകുമോ എന്ന് കാത്തിരുന്നു കാണണം.The post വി ഡി സതീശന്റെ മുഖ്യമന്ത്രിപദത്തിൽ ഞെട്ടി കെസി – ആര്സി വിഭാഗങ്ങള്; ഇനി പ്രത്യാക്രമണത്തിന്റെ നാളുകൾ ? appeared first on Kairali News | Kairali News Live.