സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന് യുവതി; കെഎസ്ആര്‍ടിസിയുടെ ഗ്ലാസ് ഉടച്ചു, 28000 രൂപ പിഴ

Wait 5 sec.

കെഎസ്ആർടിസി ബസിൻ്റെ ഗ്ലാസ് ഉടച്ച പെൺകുട്ടിക്കെതിരെ നടപടി. ഇവർക്കെതിരെ 28000 രൂപ പിഴ ചുമത്തി. കോഴിക്കോടാണ് സംഭവം.കോഴിക്കോട് ലുലു മാളിന് സമീപം ബസ് നിർത്താത്തതിൽ പ്രകോപിതയായ യാത്രക്കാരി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ്​ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സ്റ്റോപ് ഇല്ലെന്ന് അറിയിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരോട് യുവതി കയർത്ത് സംസ്വരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ALSO READ: കോലിയെയും രോഹിത്തിനെയും ഇനിയും വേണം; സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരത്തിനെതിരായ ഗംഭീറിന്റെ നിലപാടിനെതിരെ രാഹുല്‍ ദ്രാവിഡ്യുവതി ആവശ്യപ്പെട്ട സ്റ്റോപ്പില്ലെന്ന് പല തവണ ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും യുവതി ബഹളം വയ്ക്കുകയായിരുന്നു. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്താനാവില്ലെന്ന് ജീവനക്കാര്‍ ആവർത്തിച്ച് പറയുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം.കട്ടപ്പന – പുൽപള്ളി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിൻ്റെ ​ഗ്ലാസാണ് യുവതി തകർത്തത്. ഡ്രൈവറുടേയും കണ്ടക്ടറുടേയും വീഡിയോയും യുവതി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. പൊലീസില്‍ താൻ പരാതി നല്‍കാന്‍ പോവുകയാണെന്നും പെൺകുട്ടി പറയുന്നുണ്ട്.The post സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന് യുവതി; കെഎസ്ആര്‍ടിസിയുടെ ഗ്ലാസ് ഉടച്ചു, 28000 രൂപ പിഴ appeared first on Kairali News | Kairali News Live.