‘പെട്രോൾ ഡീസൽ വർദ്ധനവിലൂടെ കേന്ദ്രം പാവപ്പെട്ട ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു’: കേരള കർഷകത്തൊഴിലാളി യൂണിയൻ

Wait 5 sec.

രാജ്യത്ത് ജനങ്ങൾക്ക് ഇരുട്ടടിയേകിക്കൊണ്ട് ഇന്ധനവില വർദ്ധിപ്പിച്ചിരിക്കയാണ് കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും മൂന്ന് രൂപയോളമാണ് വർദ്ധിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ ഈ നടപടിയ്ക്കെതിരെ രംഗത്തുവന്നിരിക്കയാണ് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ.പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കുമെന്ന് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ. ഈ ആർഎസ്എസ് ബിജെപി നീക്കം സാധാരണക്കാരുടെ ജീവിതത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ പ്രസ്താവനയിൽ പറയുന്നു.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞവേളയിൽ ഇന്ധന വില കുറക്കാതിരുന്ന കേന്ദ്ര സർക്കാർ, എണ്ണ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ് ഇപ്പോൾ ക്രൂഡോയിലിൻ്റെ പേരും പറഞ്ഞ് വില വർദ്ധനവ് അടിച്ചേൽപ്പിക്കുന്നത്. ഡീസൽ വില വർദ്ധനവ് രാജ്യത്തെ ചരക്കു കൂലിയിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കുക. നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇതോടൊപ്പം കുതിച്ച് കയറും. കാർഷിക മേഖലയിലാകെ പ്രതിസന്ധി രൂക്ഷമാകുമെന്നും പ്രസ്താനവനയിൽ പറയുന്നു.ALSO READ; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നുരൂപപാചക വാതകത്തിൻ്റെ ദൗർലഭ്യവും വില വർദ്ധനവും രാസവളങ്ങളുടെ വിലവർദ്ധനവുമൊക്കെ സാധാരണക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമാണ്. ഇപ്പോൾ നാട്ടിൽ അനുഭവപ്പെടുന്ന വിലക്കയറ്റം അതിന്റെ ഭാഗ മാണ്. മൊത്ത വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റം മാർച്ചിലെ 3.88 ശതമാനത്തിൽനിന്നും 8.3 ശതമാനമായാണ് ഏപ്രിലിൽ ഉയർന്നത്. ഇരട്ടിയിലേറെ യുള്ള ഈ വർദ്ധനവ് കർഷക തൊഴിലാളികളടക്കമുള്ള പാവങ്ങളുടെ ജീവിതത്തെ കരിനിഴലിലാക്കുകയാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.പെട്രോൾ-ഡീസൽ വില വർദ്ധനവ് കൂടി അടിച്ചേൽപ്പിച്ചതോടെ കാർഷിക മേഖ ലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടും. പാവ ങ്ങൾക്ക് സഹായവും ആശ്വാസവും പകരേണ്ട കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ വീടുപണി ചെയ്യുന്നവരായി മാറിയതിൻ്റെ പരിണിതഫലമാണ് ഈ ദുരവസ്ഥ. ജനവി രുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന പ്രവണത അവസാനിപ്പിക്കാനും ഇന്ധന വില വർദ്ധനവ് പിൻവലിക്കാനും കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കെ.എസ്.കെ.ടി.യു ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.The post ‘പെട്രോൾ ഡീസൽ വർദ്ധനവിലൂടെ കേന്ദ്രം പാവപ്പെട്ട ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു’: കേരള കർഷകത്തൊഴിലാളി യൂണിയൻ appeared first on Kairali News | Kairali News Live.